കുഞ്ഞുങ്ങളായിരുന്ന കാലം ഒഴിച്ചാല്‍ വളര്‍ത്തുമൃഗങ്ങളുടെ പാലാണ് മനുഷ്യര്‍ക്ക് ഏറെ പ്രിയങ്കരമായത്. എന്നാല്‍ ബാഴ്സിലോണയില്‍ നിന്നുള്ള നൂറിയ ബ്ളാങ്കോ അല്‍പ്പം വ്യത്യസ്തമാണ്. കക്ഷി 27 വയസ്സായിട്ടും കുടിക്കുന്നത് മനുഷ്യന്റെ പാലാണ്. തന്റെ സുഹൃത്തിന്റെ മുലപ്പാല്‍ ഇവര്‍ പരീക്ഷിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ടിക്ടോക്കില്‍ പങ്കിട്ട വീഡിയോ ആള്‍ക്കാരെ ഞെട്ടിച്ചു.
ടിക്ടോക്കില്‍ 57,000 ഫോളോവേഴ്സുള്ള അവര്‍ പുതിയതായി അമ്മയായ തന്റെ സുഹൃത്തിന്റെ പാല് പരീക്ഷിക്കുന്നു എന്നു പറഞ്ഞുകൊണ്ട് സുതാര്യമായ ഒരു ജഗ്ഗില്‍ നിന്ന് വെള്ള ദ്രാവകം നുണയുന്നത്. വീഡിയോ ആള്‍ക്കാരെ രണ്ടു പക്ഷത്താക്കിയിട്ടുണ്ട്. ചിലര്‍ നൂറിയയുടെ വീഡിയോയില്‍ രസകരമായ ഒരു വശം കണ്ടപ്പോള്‍ മറ്റു ചിലര്‍ എതിര്‍ക്കുന്നുമുണ്ട്.
തന്റെ പങ്കാളി തന്റെ മുലപ്പാല്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പ്രശ്നം കാണുന്നില്ല എന്നാണ് അവതാരകയും രണ്ട് കുട്ടികളുടെ അമ്മയുമായ ഡാനിയേല്‍ മേസണ്‍ പറഞ്ഞത്. അതേസമയം ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് റിയ എല്‍-സലാഹി ഈ പാല് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് തറപ്പിച്ചു പറഞ്ഞു. നേരത്തേ ബ്രോഡി ജെന്നര്‍ തന്റെ പ്രതിശ്രുതവധുവിന്റെ മുലപ്പാല്‍ ഉപയോഗിച്ച് ഒരു കപ്പ് കാപ്പി ഉണ്ടാക്കുന്ന ഒരു ക്ലിപ്പ് പങ്കുവെച്ചിരുന്നു. ഇതാണ് പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.