Movie News

ശ്രീലീലയ്ക്കും ബോളിവുഡില്‍ അരങ്ങേറ്റം ; വരുണ്‍ധവാന്റെ നായികയായി പ്രണയകഥ

തെന്നിന്ത്യന്‍ നടിമാര്‍ക്ക് ഇപ്പോള്‍ ബോളിവുഡില്‍ നല്ലകാലമാണ്. അവസരങ്ങളുടെ പെരുമഴയാണ്. നയന്‍താരയ്ക്കും രശ്മിഷയ്ഷ്ഷും ത്രിഷയ്ക്കും ജ്യോതികയ്ക്കും പിന്നാലെ നടി ശ്രീലീലയും ബോളിവുഡിലേക്ക് പ്രവേശിക്കുന്നു. വരുണ്‍ ധവാന്റെ നായികയായി ഹിന്ദിയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് നടി. വരുണ്‍ധവാനും ഡേവിഡ് ധവാനും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയുടെ ഷൂട്ടിംഗ് 2024 ജൂലൈയില്‍ തുടങ്ങും.

സിനിമയില്‍ വരുണ്‍ധവാന് നായികയായി കരാര്‍ ചെയ്തിട്ടുള്ളത് ശ്രീലീലയെയാണ്. ടിപ്സ് എന്റര്‍ടൈന്‍മെന്റിനു കീഴില്‍ രമേഷ് തൗരാനി നിര്‍മ്മിച്ച ഈ ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ശ്രീലീലയുടെ ഹിന്ദി ചലച്ചിത്ര അരങ്ങേറ്റത്തെ അടയാളപ്പെടുത്തും. എല്ലാ ഡേവിഡ് ധവാന്‍ കോമഡികളെയും പോലെ ഇതും ഒരു ത്രികോണ പ്രണയമാണ്. സിനിമയില്‍ രണ്ടു നായികമാരുണ്ട്.

മൃണാല്‍ താക്കൂറാണ്ട രണ്ടാമത്തെ നായികയാകുന്നത്. ജൂലൈ പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തും. 2025 ഒക്ടോബര്‍ 2 ന് തിയറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. അനിമല്‍ എന്ന ചിത്രത്തിലൂടെ രശ്മിക മന്ദാന അവതരിപ്പിച്ചതിന് ശേഷം ഒരു തെന്നിന്ത്യന്‍ നടിയുടെ ഏറ്റവും മികച്ച ബോളിവുഡ് ലോഞ്ചുകളിലൊന്നാണിത്. അടുത്ത മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.