വീടിനു മുന്നില്‍ ഡെലിവറി ചെയ്ത ഒരു കൊറിയർ പാക്കറ്റിനുവേണ്ടി രണ്ട് കള്ളന്മാർ വഴക്കിടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീടിന്റെ തന്നെ ഡോർബെൽ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. എന്നിരുന്നാലും, സംഭവത്തിന്റെ കൃത്യമായ തീയതിയും സ്ഥലവും വ്യക്തമല്ല.
വീട്ടുവാതിൽക്കൽ ഡെലിവറി ബോയി പാക്കറ്റ് വച്ച ഉടന്‍തന്നെ റോഡില്‍ വ്യത്യസ്ത കാറുകളില്‍ കാത്തിരുന്ന രണ്ടു കള്ളന്‍മാര്‍ വീടിന്റെ പൂമുഖത്തേയ്ക്ക് ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. പാക്കറ്റ് കൈവശപ്പെടുത്താനുള്ള മത്സരത്തിനിടെ കള്ളന്മാര്‍ തമ്മില്‍ വഴക്കുകൂടുകയും കൈയാങ്കളി നടത്തുമുണ്ട്. അവസാനം ഒരു കള്ളന്‍ പാക്കറ്റ് കൈവശപ്പെടുത്തി ഓടി കാറില്‍കയറി രക്ഷപ്പെടുന്നു. തൊട്ടു പുറകെ മറ്റേ കള്ളന്‍ പിന്തുടരുന്നുണ്ട്.
“ശരിക്കും കള്ളന്‍ കൊണ്ടുപോയ പാക്കറ്റിനെക്കുറിച്ച് (പാക്കറ്റില്‍ ഫോണായിരുന്നു ഉണ്ടായിരുന്നത്) കുറിച്ച് ആകുലതയില്ല… പക്ഷെ ഈ കള്ളന്‍ എന്റെ കുടുംബാംഗങ്ങളിൽ ഒരാളെ വേദനിപ്പിച്ചിരുന്നെങ്കിൽ എന്തുചെയ്യും…. ? ശരിക്കും ലോകം ഇങ്ങനെയൊക്കെയായോ? കൂടാതെ, ഈ ഫോണുകൾ ഡെലിവർ ചെയ്യുന്നുണ്ടെന്ന് അവർ എങ്ങനെ കണ്ടെത്തി? ഇവിടെ എന്തോ അരുതതാത്തത് നടക്കുന്നുണ്ട്.” വീട്ടുടമസ്ഥൻ സോഷ്യൽ മീഡിയയില്‍ ഇങ്ങനെ കുറിച്ചു.