Movie News

ബിജുമേനോന്‍ അഭിനയിക്കുന്ന മുരുഗദോസിന്റെ തമിഴ് സിനിമയില്‍ സൂപ്പര്‍താരം വിജയ് യുടെ സഹോദരനും

എആര്‍ മുരുഗദോസ് എന്ന സംവിധായകന് തമിഴില്‍ അല്‍പ്പസ്വല്‍പ്പം മേല്‍വിലാസമൊക്കെയുണ്ട്. അടുത്തിടെ റീ റിലീസിംഗുമായി അദ്ദേഹത്തിന്റെ ഗജിനി തീയേറ്ററില്‍ വീണ്ടും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. മലയാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെിന്റെ പുതിയ സിനിമയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ബിജുമേനോന്‍ അഭിനയിക്കുന്നത് സിനിമയിലേക്ക് ശ്രദ്ധ കൊണ്ടു ചെല്ലുന്ന കാര്യമാണ്.

്എന്നാല്‍ ഏറ്റവും പുതിയ വിശേഷം സിനിമയില്‍ ഇളയ ദളപതി വിജയ് യുടെ സഹോദരനും സിനിമയുടെ ഭാഗമാകുന്നു എന്നതാണ്. പ്രശസ്ത ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലന്‍ വേഷം ചെയ്യുന്ന സിനിമയിലെ നായകന്‍ ശിവകാര്‍ത്തികേയനാണ്. ആക്ഷന്‍ ത്രില്ലറായി വരുന്ന സിനിമയില്‍ അടുത്തിടെയാണ് വിദ്യുത് ജമാല്‍ ജോയിന്‍ ചെയ്തത്. മുമ്പ് വിജയ് നായകനായ തുപ്പാക്കിയിലെ വില്ലന്‍ വിദ്യൂത് ജമാലായിരുന്നു.

സിനിമയുടെ കാസ്റ്റിംഗില്‍ ഏറ്റവും പുതിയതായി കേള്‍ക്കുന്ന പേര് വിജയ് യുടെ ബന്ധു കൂടിയായ വിക്രാന്തിന്റേതാണ്. സിനിമയില്‍ ശിവകാര്‍ത്തികേയന്റെ സഹായിയായി എത്തുന്ന കഥാപാത്രമാണ് വിക്രാന്തിന്റേത്. സിനിമയില്‍ താരം ചെയ്യുന്ന വേഷത്തിന്റെ ക്യാരക്ടര്‍ ലുക്കും അണിയറക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രുക്മിണി വസന്താണ് സിനിമയിലെ നായികയാകുന്നത്്. അനിരുദ്ധ് രവിചന്ദ്രനാണ് സിനിമയില്‍ ഗാനമൊരുക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായി സിനിമ പുരോഗമിക്കുന്നു എന്നാണ് പുറത്തുവരുന്ന പ്രധാന വിവരം.