ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളില്‍ പ്രതീക്ഷപ്പെടുന്നത്. വ്യത്യസ്തമായ പുതുപുത്തന്‍ പാചകപരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ബിരിയാണിയിലുള്ള ഒരു പരീക്ഷണമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മാംഗോ ബിരിയാണിയാണ് കഥയിലെ താരം. എന്നാല്‍ ബിരിയാണിയ്ക്ക് ആരാധകരെക്കാര്‍ ഏറെ വിമര്‍ശകരാണ്. ഇത്രയും വിചിത്രമായ കോംബിനേഷന്‍ പരിചയപ്പെടുത്തിയതിന് ബിരിയാണിക്ക് വേണ്ടി നീതി ചോദിക്കുകയാണ് ബിരിയാണി ആരാധകര്‍.
മുംബൈ സ്വദേശിയായ ബേക്കര്‍ ഹീന കൗസര്‍ റാഡ് മാംഗോ ബിരിയാണി ഉണ്ടാക്കുന്നതിന്റെ വീഡിയോ പങ്കിട്ടത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തുടക്കമായത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലായതോടെ ബിരിയാണി പ്രേമികള്‍ ഈ പാരമ്പര്യേതര ട്വിസ്റ്റില്‍ രോഷം പ്രകടിപ്പിച്ച് പ്രതികരിച്ചു. ബാര്‍ബി, സ്പൈഡര്‍മാന്‍ ബിരിയാണികള്‍ ഉള്‍പ്പെടുന്ന ഹീനയുടെ പാചക കണ്ടുപിടുത്തങ്ങള്‍ മുമ്പും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.