ടീനേജ് കാലത്തുള്ള തന്റെ ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവച്ച് നടി അനു സിത്താര. പത്തൊൻപത് വയസ്സുള്ളപ്പോൾ എടുത്തൊരു ചിത്രമാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് സെറ്റ് സാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
“ടീനേജ്.. 19” എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. നടി പാർവതിയെപ്പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ ചില കമന്റുകൾ. പഴയ അനുവാണ് കൂടുതൽ സുന്ദരിയെന്ന് പറയുന്നവരുമുണ്ട്.
2003 ല്‍ പുറത്തിറങ്ങിയ പൊട്ടാസ് ബോബ് എന്ന ചിത്രത്തിലൂടെയായിരുന്നു അനു അഭിനയ ജീവിതം ആരംഭിക്കുന്നത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത വാതിൽ എന്ന ചിത്രത്തിലാണ് അനു സിത്താര അവസാനം പ്രത്യക്ഷപ്പെട്ടത്.