Travel

വിനോദസഞ്ചാരം മയ്യോര്‍ക്കയുടെ സാമ്പത്തികനട്ടെല്ലാണ്; പക്ഷേ നാട്ടുകാര്‍ക്ക് സ്വൈര്യമില്ല, ബീച്ച് കൈവശപ്പെടുത്തി പ്രതിഷേധം

വിനോദസഞ്ചാരം മിക്ക രാജ്യങ്ങളുടെയും വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകളില്‍ ഒന്നാണ്. എന്നാല്‍ സ്‌പെയിനിലെ മയ്യോര്‍ക്കയില്‍ സ്ഥിതി അങ്ങിനെയല്ല. എല്ലാ വേനല്‍ക്കാലത്തും പ്രദേശത്തേക്ക് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികള്‍ അവരുടെ സ്വൈര്യം കെടുത്തുകയാണ്. അതുകൊണ്ടു തന്നെ ഇതിനെതിരെ പ്രതിഷേധക്കാര്‍ കഴിഞ്ഞദിവസം മല്ലോര്‍ക്കയിലെ ഒരു ബീച്ച് കൈവശപ്പെടുത്തിയാണ് പ്രതിഷേധിച്ചത്.

ബഹുജന ടൂറിസം പ്രാദേശിക ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാക്കുന്നു എന്നാണ് ഇവരുടെ ആവലാതി. സ്ഥലത്തെ താമസ സൗകര്യങ്ങളുടെ വാടക കൂടുന്നു. പ്രാദേശിക സാധനങ്ങളുടെ വില വര്‍ദ്ധിക്കുന്നു അവരുടെ പൊതു സേവനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നിങ്ങനെയൊക്കെയാണ് ആവലാതി. ഇതിനൊപ്പം ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് വലിയ പാരിസ്ഥിതിക നാശത്തിന് കാരണമാകുന്നു, കൂലി കുറയ്ക്കുകയും വിലകുറഞ്ഞ ഭവനങ്ങളില്‍ നിന്ന് പ്രദേശവാസികളെ ചൂഷണം ചെയ്യുകയും ഡസന്‍ കണക്കിന് ടെന്റുകളിലും കാറുകളിലും താമസിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുവെന്നും പ്രചാരകര്‍ അവകാശപ്പെട്ടു.

നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ചിലെ ഒരു സ്ത്രീ പ്രതിഷേധക്കാരി ഒരു ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് ഇങ്ങനെ എഴുതിയിരുന്നു: ”പ്രതിവര്‍ഷം 14 ദശലക്ഷം വിനോദസഞ്ചാരികള്‍, എന്നാല്‍ കാനേറിയക്കാരില്‍ 36 ശതമാനം ദാരിദ്ര്യത്തിന്റെ ഭീഷണിയിലാണ്.” വിപുലമായ പ്രതിഷേധ കാമ്പയിന്റെ ഭാഗമായി ടെനറിഫ് പ്രദേശവാസികള്‍ ഒരാഴ്ചയിലേറെ നിരാഹാര സമരങ്ങളും നടത്തി.

വന്‍തോതിലുള്ള ടൂറിസം വിരുദ്ധ പ്രതിഷേധങ്ങള്‍ക്കും മദ്യപാനികളായ ബ്രിട്ടീഷുകാര്‍ ‘വീട്ടിലേക്ക് പോകണം’ എന്ന ആഹ്വാനത്തിനും ഇടയില്‍, രോഷാകുലരായ പ്രദേശവാസികള്‍ ജനത്തിരക്കിനെതിരെ അണിനിരക്കുന്നത് പതിവാണ്. അതുകൊണ്ടു തന്നെ കാനറി ദ്വീപുകളില്‍ പുതിയ ഹോട്ടലുകള്‍ നിര്‍മ്മിക്കാനുള്ള ആശയത്തില്‍ നിന്നും വന്‍കിട ഹോട്ടല്‍ഗ്രൂപ്പുകളെല്ലാം പിന്മാറുകയാണ്.