Celebrity

അന്ന് കാലില്‍ റബർചെരുപ്പും കയ്യിൽ വെറും 1000രൂപയും മാത്രം; 12 വർഷങ്ങൾക്കുശേഷം അതേ സ്ഥലത്ത് വിഘ്നേശ്

ഇന്ന് സമ്പത്തിന്റേയും പ്രശസ്തിയുടേയും നടുവില്‍ നില്‍ക്കുമ്പോള്‍ തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുത്ത് വിഘ്നേശ് ശിവൻ.
ഭാര്യ നയന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വിഘ്നേശ് കുറിപ്പ് പങ്കുവച്ചത്. ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികളായ വിഘ്‌നേഷ് ശിവനും നയന്‍താരയും. അവിടെ ഡിസ്‌നി ലാൻഡ് റിസോർട്ടില്‍ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ താന്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് 12 വർഷങ്ങൾക്ക് മുൻപ് വന്നിട്ടുണ്ടെന്നും അന്ന് കാലില്‍ വെറും റബർ ചെരുപ്പും കയ്യിൽ 1000 രൂപയുമായിരുന്നു ഉണ്ടായിരുന്നത് എന്നും വിഘ്നേശ് പോസ്റ്റില്‍ കുറിച്ചു.

‘പോടാ പോടീ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടിയാണ് 12 വർഷം മുമ്പ് വിഘ്നേശ് ഇവിടെ വന്നത്. വിഘ്നേശ് ശിവൻ ആദ്യമായി സംവിധായകനായ സിനിമയാണ് ‘പോടാ പോടീ’.

യാത്രയില്‍ മക്കളായ ഉയിരും ഉലകവും താരദമ്പതികള്‍ക്കൊപ്പമുണ്ട്. യാത്രയുടെ മനോഹരമായ ചിത്രങ്ങള്‍ നയന്‍താരയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. മഴയത്ത് കുട ചൂടി വിഘ്‌നേഷ് ശിവനൊപ്പം നടക്കുന്ന നയന്‍താരയുടെ ചിത്രവും ‘ഹൃദയവും ആത്മാവും’ എന്ന ക്യാപ്ഷനില്‍ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ചിത്രങ്ങളും നയന്‍താര പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഘ്നേശ് ശിവന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.