അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് ആഡംബര വിവാഹം ജൂലൈ 12 ന് മുംബൈയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. വിവാഹത്തിന്റെ ഘട്ടം ഘട്ടമായ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി, ദമ്പതികളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒരു ആഡംബര ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തുകയാണ്.
2024 മെയ് 29 മുതല്‍ ജൂണ്‍ 1 വരെ നാല് ദിവസത്തെ ഇവന്റ് ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലൂടെയുള്ള യാത്രയില്‍ നടക്കുന്നത്. ആഗോള സെന്‍സേഷനായ ഷക്കീരയുടെ പ്രകടനം ഈ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അനന്തും രാധികയും വിവാഹിതരാകാന്‍ തയ്യാറെടുക്കുമ്പോള്‍ പ്രമുഖരുടെ നീണ്ട നിര തന്നെയാണ് എത്താന്‍ ഒരുങ്ങുന്നത്. ഷക്കീരയുടെ ഹിറ്റ് ഗാനമായ ‘വക്കാ വക്കാ’ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പാര്‍ട്ടിയിലെ പ്രകടനത്തിനായി വന്‍ തുകയായിരിയ്ക്കും ഷക്കീര വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അംബാനിമാരുടെ ക്രൂയിസ് ആഘോഷം മെയ് 29-ന് ആരംഭിച്ചു. സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, അനന്യ പാണ്ഡെ, സാറാ അലി ഖാന്‍, ഓറി, തുടങ്ങിയ പ്രമുഖര്‍ ഇതിനകം ക്രൂയിസ് കപ്പലില്‍ കയറിയവരില്‍ ഉള്‍പ്പെടുന്നു. ക്രൂയിസ് ആഘോഷത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള ഏറ്റവും മികച്ച നൃത്തവും സംഗീതവും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ, രുചികരമായ ഫ്രഞ്ച് ഭക്ഷണവും അതിഥികള്‍ക്ക് നല്‍കും. ലോകത്തിലെ ഏറ്റവും മികച്ച വൈനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഫ്രാന്‍സ് പ്രശസ്തമാണ്.