ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാനും വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ മിത്താലിരാജും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ ആരാധകരുള്ളവരാണ്. രണ്ടുപേരും തമ്മില്‍ വിവാഹിതരാകുമോ എന്നാണ് ഇപ്പോഴത്തെ ആരാധകരുടെ സംശയം. എന്നാല്‍ മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റനെ താന്‍ വിവാഹം കഴിക്കുന്നു എന്ന അഭ്യൂഹത്തിന് മറുപടിയുമായി വരികയാണ് താരം.
തന്നെയും മിത്താലി രാജിനെയും ചേര്‍ത്ത് ഒരിക്കല്‍ വിവാഹവാര്‍ത്ത കേട്ടിരുന്നുവെന്ന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ വെളിപ്പെടുത്തി. തന്നെക്കുറിച്ച് കേട്ടിട്ടുള്ള ഏറ്റവും വിചിത്രമായ കിംവദന്തികളില്‍ ഒന്നായിരുന്നു ഇതെന്ന് ശിഖര്ധവാന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരുതവണ വിവാഹം കഴിച്ച ശിഖര്‍ ധവാന് ഭാര്യയുമായി വേര്‍പിരിഞ്ഞിരുന്നു. ഇവര്‍ക്ക് ഒരു മകനുമുണ്ട്. അതേസമയം ദീര്‍ഘനാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ മിത്തലിരാജ് വിവാഹം കഴിച്ചിട്ടില്ല.
നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) ഗുജറാത്ത് ജയന്റ്സിന്റെ മെന്ററാണ് മിതാലി. ഐപിഎല്‍ 2024 നെ സംബന്ധിച്ചിടത്തോളം, സീസണ് ആരംഭിക്കുന്നതിന് മുമ്പ് കാണിച്ച വാഗ്ദാനം പാലിക്കുന്നതില്‍ ധവാന്റെ ടീം പരാജയപ്പെട്ടു, 10 ടീമുകളുടെ പോയിന്റ് പട്ടികയില്‍ 9-ാം സ്ഥാനത്തെത്തി. 5 മത്സരങ്ങളില്‍ നിന്ന് 30.40 ശരാശരിയിലും 125.61 സ്ട്രൈക്ക് റേറ്റിലും 152 റണ്‍സാണ് ധവാന് നേടിയത്.