Hollywood

ആദ്യഭാഗത്ത് ആറ് മിനിറ്റ് കിടപ്പറരംഗം ; ലൈംഗികരംഗങ്ങളുടെ അതിപ്രസരവുമായി ‘ബ്രിഡ്ജ്ര്‍ടണ്‍’ മൂന്നാംഭാഗം

റീജന്‍സി കാലഘട്ടത്തിലെ റൊമാന്റിക്സിന്റെ കഥ പറയുന്ന ‘ബ്രിഡ്ജര്‍ടണി’ന്റെ മൂന്നാം സീസണ്‍ വ്യാഴാഴ്ച രാവിലെ നെറ്റ്ഫ്‌ലിക്‌സില്‍ എത്തി. കഴിഞ്ഞ ഭാഗങ്ങളേക്കാള്‍ ലൈംഗിക രംഗങ്ങളുടെ അതിപ്രസരം ഇത്തവണയും സീരീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എട്ട് മണിക്കൂറും 29 മിനിറ്റും സ്‌ക്രീന്‍ സമയത്തിനിടയില്‍ മൂന്ന് മിനിറ്റ് ബെഡ്റൂം സീനുകള്‍. സീരീസ് മൂന്നിന്റെ ആദ്യ നാല് എപ്പിസോഡുകളില്‍ ആറ് മിനിറ്റെങ്കിലും ചുംബനവും ലൈംഗികതയും ത്രീസോമുകളും ലെസ്ബിയന്‍ ലവ് മേക്കിംഗും ഉണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

പെനെലോപ്പ് ഫെതറിംഗ്ടണും (നിക്കോള കോഗ്ലന്‍) കോളിന്‍ ബ്രിഡ്ജര്‍ട്ടണും (ലൂക്ക് ന്യൂട്ടണ്‍) തമ്മിലുള്ള ഇച്ഛാശക്തിയിലാണ് സീരീസ് മൂന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെനലോപ്പും കോളിനും തമ്മിലുള്ള കൂടുതല്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് മൂന്നാം സീരീസിന്റെ രണ്ടാം ഭാഗത്താണെന്നാണ് വിവരം. സീരീസ് രണ്ടിലെ പ്രധാന കഥാപാത്രങ്ങളായ ലോര്‍ഡ് ആന്റണിക്കും കേറ്റ് ശര്‍മ്മയ്ക്കും പുതിയ സീരീസിലും കിടപ്പറ രംഗങ്ങളുണ്ട്. കഴിഞ്ഞ സീസണിലെ കമിതാക്കളും അവസാന ഭാഗത്ത് നവദമ്പതികളുമായി മാറിയ ആന്റണിയും കേറ്റും ഹണിമൂണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശേഷം ദാമ്പത്യ ജീവിതം ആസ്വദിക്കുന്നതാണ് കാണുന്നത്.

ആലീസ് മോണ്ട്രിച്ച് (എമ്മ നവോമി), വില്‍ മോണ്ട്രിച്ച് (മാര്‍ട്ടിന്‍സ് ഇംഹാങ്ബെ) എന്നിവരുടെ ചുംബനരംഗവും ബെനഡിക്റ്റ് ബ്രിഡ്ജര്‍ടണ്‍ (ലൂക്ക് തോംസണ്‍) വിധവയായ ലേഡി ടില്ലി അര്‍നോള്‍ഡുമായി (ഹന്ന ന്യൂ) ഒരു പ്രായവ്യത്യാസമുണ്ടായിട്ടും ഒരു രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്ന കഥയും മൂന്നില്‍ പറയുന്നു. ബ്രിഡ്ജര്‍ടണിന്റെ സീരീസ് മൂന്ന് മുമ്പത്തെ രണ്ടിനേക്കാള്‍ മോശമായിരിക്കുമെന്ന് നിക്കോള വെളിപ്പെടുത്തി. ലൂക്കുമായുള്ള ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കാന്‍ താന്‍ ഭയപ്പെട്ടിരുന്നതായി നടി നേരത്തെ സമ്മതിച്ചിരുന്നു.

അതേസമയം സീരീസില്‍ ഒരു ഇന്ത്യന്‍ കണക്ഷന്‍ കൂടിയുണ്ട്. ബ്രിഡ്ജര്‍ട്ടണ്‍ കുടുംബത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായി വരുന്ന മിസ് മല്‍ഹോത്രയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് നടി ബനിത സന്ധുവാണ്. ‘ബ്രിഡ്ജര്‍ട്ടണ്‍ പ്രപഞ്ചത്തില്‍ മുഴുകാന്‍ അവസരം ലഭിച്ചതില്‍ വളരെ നന്ദിയുണ്ട്, പരമ്പരാഗത വസ്ത്രം ധരിക്കാന്‍ കഴിഞ്ഞു.’ ബ്രിഡ്ജര്‍ട്ടണിന്റെ സെറ്റില്‍ നിന്നുള്ള ഒരു കൂട്ടം തിരശ്ശീല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബനിത എഴുതി. ഷൂജിത് സിര്‍കാറിന്റെ ഒക്ടോബറിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ബനിത