ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു. പൂർണ്ണമായും പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ പശ്ചാത്തലത്തിലൂടെ അവിടുത്തെ കേസ്സുകളും, കിടമത്സരങ്ങളും, ഈഗോ ക്ലാഷുമെല്ലാം കോർത്തിണക്കിയാണ് തലവൻ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ ഓരോ രംഗങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിജു മേനോനും. ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ തലവൻ ആരാണെന്നുള്ള ആകാംക്ഷ പ്രേക്ഷകർക്കു വിട്ടു നൽകിക്കൊണ്ടാണ് കഥാ പുരോഗതി. അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ,.. ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്. ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് -സൂരജ്.ഈ.എസ്. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ – ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ. സംഗീതം – ദീപക്ദേവ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. സെൻട്രൽപിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.