ജീവിതത്തെ വിജയത്തിലെത്തിക്കുന്നതിനായി ബിസിനസ്സുകള്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരുന്നവര്‍ കുറവാണ്. അത്തരത്തിലുള്ള വേറിട്ട ചിന്തയില്‍നിന്നാണ് ‘ഷൂ ലോണ്‍ഡ്രി’ എന്ന ആശയത്തിന് കൃഷ്ണ തുടക്ക കുറിച്ചത്. ഷൂ വൃത്തിയാക്കികൊടുക്കുന്ന ഈ സ്ഥാപനത്തിന് കൃഷ്ണ പേര് വെച്ചിരിക്കുന്നത് ‘ ഹിദ ഷൂ ഷൈനി’ എന്നാണ്. ഹിദ കൃഷ്ണയുടെ മകളാണ്. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശിനിയാണ് കൃഷ്ണ.
പഠനം ഇന്റീരിയര്‍ ഡിസൈനിങ്ങിലായിരുന്നെങ്കിലും തുടര്‍ന്നുള്ള ജോലിയില്‍ വലിയ സംതൃപ്തി തോന്നിയിരുന്നില്ല. ശമ്പളവും വളരെ കുറവായിരുന്നു. അപ്പോഴാണ് സ്വന്തം ഷൂസ് വൃത്തിയാക്കുന്നതിനായി കൊച്ചിയില്‍ ഒരിടം തിരുഞ്ഞിട്ടുകിട്ടാതിരുന്ന പഴയ ഓര്മ മനസ്സില്‍ വന്നത്. ആദ്യം കൃഷ്ണയ്ക്ക് കടയുണ്ടായിരുന്നില്ല ക്ലീനിങ്ങ് വീട്ടില്‍ തന്നെയായിരുന്നു. കേട്ട് അറിഞ്ഞ് ആളുകള്‍ എത്തിതുടങ്ങിയതിന് പിന്നാലെ സംരംഭം വിജയം കാണുകയായിരുന്നു.
അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം ഒരു കട ആരംഭിച്ചു പ്രതിദിനം ശരാശരി 18 ഷൂസ് വൃത്തിയാക്കാനായി ലഭിക്കുന്നു. ഇപ്പോല്‍ മാസം ഒന്നര ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്. ജീവനക്കാരുമുണ്ട്. ഷൂസിന് പുറമേ ബാഗും വൃത്തിയാക്കി നല്‍കുന്നുണ്ട്. സിനിമ താരങ്ങള്‍ വരെ ഷൂസ് വൃത്തിയാക്കാനായി ഏല്‍പ്പിക്കുന്നുണ്ട്.