Featured Movie News

ജിസ് ജോയ് യുടെ ‘തലവൻ’ റിലീസിംഗിന്, തീം മ്യൂസിക്ക് പുറത്തുവിട്ടു

അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിന്റെ തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നു. മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായിട്ടാണ് തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നത്.

പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥക്കനുസരിച്ചുള്ള വിഷ്വൽസിന്റെ അകമ്പടിയോടെയുള്ള ഈ ഗാനം ഏറെ കൗതുകം പകരുന്നതാണ്. ദീപക് ദേവിന്റെ ഈണത്തിൽ ജിസ് ജോയ് യാണ് ഗാനം രചിച്ചിരിക്കുന്നത്.

ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നതും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിലൂടെ അവതരിപ്പിക്കുന്നത്. ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ,.. ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.