Healthy Food

കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല; ചൂടിനെ പ്രതിരോധിക്കാനും ഉള്ളി, ​വേറെയും ഗുണങ്ങളേറെ

നമ്മുടെ അടുക്കളയില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് ഉള്ളി. കറികള്‍ക്ക് പ്രധാനപ്പെട്ട ഒരു ചേരുവകയാണ് ഉള്ളി. ചൂടിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒന്നാണ് ഉള്ളി. വേനല്‍ക്കാലത്ത് നിര്‍ജലീകരണം തടയാനും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഉള്ളില്‍ ധാരാളം ജലം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തില്‍ ഫ്‌ലൂയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റ് ആയ പൊട്ടാസ്യം ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ചൂടുകാലത്ത് അമിതമായി വിയര്‍ക്കുന്നതു മൂലം ഉണ്ടാകുന്ന ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് തടയാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഭക്ഷണത്തില്‍ ഉള്ളി ഉള്‍പ്പെടുത്താം….

  • ദഹനപ്രശ്‌നങ്ങള്‍ – ചൂടു കാലാവസ്ഥയില്‍ വളരെ സാധാരണമായ ഒന്നാണ് ദഹനപ്രശ്‌നങ്ങള്‍. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും. ഉള്ളിയില്‍ ഭക്ഷ്യനാരുകള്‍, പ്രീബയോട്ടിക്‌സ്, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ ഇവയുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും നാരുകള്‍ ധാരാളമടങ്ങിയ ഉള്ളി, ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വേനല്‍ മാസങ്ങളില്‍ പോഷകങ്ങളുടെ ആഗിരണം ഉറപ്പുവരുത്താനും ദഹനം മെച്ചപ്പെടുത്താനും ഉള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും.
  • ശരീരതാപനില കുറയ്ക്കുന്നു – ശരീരതാപനില കുറച്ച് ചൂടില്‍ നിന്ന് ആശ്വാസമേകാനും ശരീരത്തെ തണുപ്പിക്കാനും ഉള്ള കഴിവ് ഉള്ളിക്കുണ്ട്. പച്ചയോ ചെറുതായി വേവിച്ചോ ഉള്ളി കഴിക്കുമ്പോള്‍ അത് ക്യുവര്‍സെറ്റിന്‍, സള്‍ഫര്‍ സംയുക്തങ്ങളെ പുറന്തള്ളുന്നു. ഇത് ശരീരത്തിന് തണുപ്പ് നല്‍കും. സാലഡിലും സാന്‍ഡ്വിച്ചിലും സൂപ്പിലും ഉള്ളി ചേര്‍ക്കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
  • ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു – വേനല്‍ക്കാലത്ത് ചൂടുമായി ബന്ധപ്പെട്ട സ്‌ട്രെസ്സ് മൂലവും, സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലവും ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉള്ളിയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളായ ക്യുവര്‍സെറ്റിന്‍, സള്‍ഫര്‍ സംയുക്തങ്ങള്‍ ഇവയുണ്ട്. ഇത് ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ചൂടു മൂലം ഉണ്ടാകുന്ന സണ്‍ബേണ്‍, ഹീറ്റ് റാഷ് ഇവ കുറയ്ക്കാനും സഹായിക്കും. ഉള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക വഴി ഇന്‍ഫ്‌ലമേഷന്‍ തടയാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
  • വിഷാംശങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു – വേനല്‍ച്ചൂട് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് വര്‍ധിപ്പിക്കും. ഇത് ഇന്‍ഫ്‌ലമേഷനും കോശങ്ങളുടെ തകരാറിനും കാരണമാകും. ഫ്‌ലേവനോയ്ഡുകള്‍, ഫിനോലിക് സംയുക്തങ്ങള്‍, വിറ്റമിന്‍ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഉള്ളി. ഇത് ഫ്രീറാഡിക്കലുകളെ നിര്‍വീര്യമാക്കി ഓക്‌സീകരണസമ്മര്‍ദം കുറയ്ക്കുന്നു. അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ ദോഷങ്ങളില്‍ നിന്നും വേനല്‍ച്ചൂട് മൂലമുള്ള പരിസ്ഥിതിയിലെ വിഷാംശങ്ങളില്‍ നിന്നും സംരക്ഷണമേകാനും ഉള്ളി പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.