നമ്മുടെ ഈ കൊച്ചുഭൂമിയില്‍ ഇനിയും കണ്ടെത്താതെ നിഗൂഢമായി കിടക്കുന്ന നിരവധി അത്ഭുതങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു സഞ്ചാരിക്കൂട്ടം കണ്ടെത്തിയിരിക്കുന്നത് ഭൂമിക്കുള്ളില്‍ ഒരു ശക്തമായ വെള്ളച്ചാട്ടമാണ്. ആ ഗുഹയാക്കട്ടെ ശക്തമായ ജലഒഴുക്ക് കൊണ്ട് രൂപപ്പെട്ടതാണ്. പക്ഷെ ഭൂമിയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ ഒരു ചെറിയ പൊത്ത് പോലെ മാത്രമാണ് കാണാന്‍ സാധിക്കുക.
അതില്‍ നിന്ന് വെള്ളം വീഴുന്ന ശ്ബ്ദം കേട്ടതിന് പിന്നാലെയാണ് അവിടേയ്ക്ക് ഇറങ്ങാനായി സഞ്ചാരിക്കൂട്ടം ശ്രമം നടത്തിയത്. പ1ത്തിനുള്ളില്‍ മറ്റൊരു ലോകമാണത്രേ അവര്‍ കണ്ടത്.ഈ സംഭവം ആദ്യം പങ്കുവയ്ക്കുന്നത് ലോറഞ്ച് ഔട്ട് ഡോര്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു.ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഏകദേശം 250 അടി താഴ്ച്ചയിലാണ് ഈ വെള്ളച്ചാട്ടം.
യാത്രകളെ സ്നേഹിക്കുന്നവര്‍ ഇതിനോടകം തന്നെ ഈ മനോഹര വെളളച്ചാട്ടം ഏറ്റെടുത്ത് കഴിഞ്ഞു. ഗുഹക്കുള്ളില്‍ വെളിച്ചമില്ലാത്തതിനാല്‍ ടോര്‍ച്ച് വെളിച്ചത്തിലാണ് അവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.