മനുഷ്യര്‍ക്ക് ഏറ്റവും പേടിയുള്ള ജീവികളിലാണ് പാമ്പ്് പെടുന്നത്. നമ്മുടെ ഗ്രഹത്തില്‍ കാണപ്പെടുന്ന ഏറ്റവും അപകടകരമായ മൃഗങ്ങളില്‍ ചിലതായി പാമ്പുകളെ കണക്കാക്കുന്നു. ലോകത്ത് മരണപ്പെടുന്നവരില്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്ന ഒരു നല്ല വിഭാഗം മനുഷ്യരുണ്ട്. എന്നാല്‍ പാമ്പിനെ തീരെ പേടിക്കേണ്ടാത്ത ദേശവും ഈ ഭൂമിയിലുണ്ട്്. ലോകത്തെ മിക്കവാറും എല്ലായിടത്തും പാമ്പുകള്‍ കാണപ്പെടുന്നു. ന്യൂസിലാന്‍ഡ് എന്ന രാജ്യം ഒഴികെ. പാമ്പുകളില്ലാത്ത രാജ്യം എന്നറിയപ്പെടുന്ന ന്യൂസിലാന്റിന് അങ്ങിനെയായതിന് നന്ദി പറയേണ്ടത് അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനാണ്.
ദക്ഷിണധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് ഉരഗങ്ങളുടെ കുറവില്ല. പക്ഷേ പാമ്പുകള്‍ കുറവാണ്. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇഴജന്തുക്കള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തവിധം രാജ്യത്തിന്റെ ഭൂപ്രദേശം വളരെ ദൂരെയാണ്. ന്യൂസിലന്റില്‍ പാമ്പുകള്‍ എത്താനുള്ള ഏക സാഹചര്യം ആരെങ്കിലും പാമ്പിനെ പുറത്തു നിന്ന് കൊണ്ടുവരുകയോ കടത്തുകയോ ചെയ്യുക എന്നതാണ്. എന്നാല്‍ രാജ്യത്തെ നിയമങ്ങള്‍ പാമ്പിനെ വളര്‍ത്തുമൃഗമായി വളര്‍ത്തുന്നതിനോ വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിനോ പോലും പൗരന്മാരെ വിലക്കുന്നു.
പാമ്പുകള്‍ വേട്ടയാടുന്ന മൃഗങ്ങളായതിനാല്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്ക് ഭീഷണിയാകാമെന്നതിനാല്‍ രാജ്യത്ത് കാണപ്പെടുന്ന ചില തദ്ദേശീയ മൃഗങ്ങളുടെയും പക്ഷികളുടെയും സുരക്ഷ ഈ നിയമം കണക്കിലെടുക്കുന്നു. നിയമപരമായും ഭൂമിശാസ്ത്രപരമായും നിയന്ത്രണങ്ങള്‍ നില നില്ക്കുന്നതിനാല് ന്യൂസിലന്‍ഡിലെ മൃഗശാലകളില്‍ പോലും ഒരു പാമ്പിനെ പോലും കണ്ടെത്താന്‍ കഴിയില്ല.
പസഫിക് സമുദ്രത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്, ഇത് ഏകദേശം 85 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച സൂപ്പര്‍ ഭൂഖണ്ഡമായ ഗോണ്ട്വാനലാന്ഡില് നിന്ന് വേര്പെടുത്തിയതിന്റെ ഫലമാണ്. ഇക്കാരണത്താല്‍, രാജ്യത്തിന്റെ സസ്യജന്തുജാലങ്ങള്‍ക്ക് ഒറ്റപ്പെട്ട വളര്‍ച്ചയുണ്ടായി.