Celebrity

‘ബട്ടര്‍ഫ്‌ളൈ ബട്ടര്‍ഫ്‌ളൈ വെയര്‍ ആര്‍ യു ഗോയിംങ്’; നാഗശലഭത്തെ തലയിലേന്തി നീരജ് മാധവ്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് നീരജ് മാധവ്. നായകനായും, നൃത്തസംവിധായകനായും, ക്യാരക്ടര്‍ വേഷങ്ങളിലൂടെയും തിളങ്ങിയ നീരജിന്റെ ഗംഭീര തിരിച്ചു വരവായിരുന്നു ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലേത്. തുടര്‍ന്ന് വിനീത് ശ്രീനവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന് ചിത്രത്തിലും നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനിടയിലും നീരജ് പങ്കുവെച്ച ഒരു വീഡിയോയാണ് കൗതുകകരമാകുന്നത്.

തന്റെ തലയില്‍ വന്നിരുന്ന ഒരു വമ്പന്‍ ചിത്രശലഭത്തിനെയാണ് നീരജ് ആരാധകര്‍ക്ക് കാട്ടി കൊടുക്കുന്നത്. ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ കൂടി നടന്നപ്പോള്‍ നീരജിന്റെ തലയില്‍ വന്നിരുന്നതാണ് ഈ ഭയങ്കരന്‍ നാഗശലഭം. നീരജ് നടക്കുമ്പോഴും വീഡിയോ പകര്‍ത്തുമ്പോഴുമൊന്നും അത് അനങ്ങാതെ തന്നെ ഇരിയ്ക്കുകയാണ് ചെയ്യുന്നത്. താരം ഏത് ബട്ടര്‍ഫ്‌ളൈ പാര്‍ക്കിലാണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.

രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. എടാ….മോനേ, ബട്ടര്‍ഫ്‌ളൈ ബട്ടര്‍ഫ്‌ളൈ വെയര്‍ ആര്‍ യു ഗോയിംങ്, ഹൈ ബ്യൂട്ടിഫുള്‍ പീപ്പിള്‍ എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകര്‍ കുറിയ്ക്കുന്നത്.