Oddly News

ഇത് മനുഷ്യര്‍ക്കുള്ളതല്ല ; ലോകത്ത് ആദ്യമായി എഐ ജനറേറ്റഡ് മോഡലുകളുടെ ‘സൗന്ദര്യമത്സരം’

മനുഷ്യരുടെ ഇടങ്ങള്‍ എഐ ബോട്ടുകള്‍ കൈയ്യടക്കുന്ന കാലം അത്ര വിദൂരമല്ല. അതിസുന്ദരികളായ എഐ അപ്‌സരസുകള്‍ കാമുകിമാരുടെയും നിശാസുന്ദരികളുടേയും റോളുകള്‍ കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരും ഉണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നവരുമായ ഇവര്‍ക്കായി സൗന്ദര്യമത്സരവും രൂപപ്പെടുകയാണ്. 20,000 ഡോളര്‍ സമ്മാനത്തുക വരുന്ന എഐ ജനറേറ്റഡ് മോഡലുകളുടെ സൗന്ദര്യ മത്സരം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ഫാന്‍വ്യൂ ആണ്. എഐ സുന്ദരികളുടെ സൗന്ദര്യം, സാങ്കേതിക മികവ്, വേഷം എന്നിവയെല്ലാം വിലയിരുത്തിയാകും മിസ് എഐ സുന്ദരി കിരീടം തീരുമാനിക്കുക. അതേസമയം സുന്ദരികളുടെ കഴിവുകളെ മാറ്റുരയ്ക്കുക യഥാര്‍ത്ഥ മനുഷ്യരുടെ ജഡ്ജിംഗ് പാനലാണ്. സൗന്ദര്യമത്സര ചരിത്രകാരി സാലി ആന്‍ ഫാവ്‌സെറ്റ്, നിര്‍മ്മിതബുദ്ധി രൂപപ്പെടുത്തിയ സുന്ദരി ഐറ്റാന ലോപ്പസ്, എമിലി പെല്ലെഗ്രിനി എന്നിവര്‍ ജഡ്ജിംഗ് പാനലില്‍ വരുന്നു.

25 കാരിയായി അവതരിപ്പിച്ചിട്ടുള്ള പിങ്ക് മുടിക്കാരി എയ്റ്റാനാ ലോപ്പസിന് ഇന്‍സ്റ്റാഗ്രാമില്‍ 306,000 ഫോളോവേഴ്‌സുണ്ട്. തന്റെ അള്‍ട്രാ
പോസ്റ്റിലൂശട ഓരോ മാസവും ഈ എഐ സുന്ദരി നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുക്കുന്നത് 11,000 ഡോളര്‍ വീതമാണ്. ഫാന്‍വ്യൂ സ്രഷ്ടാക്കളുടെ ബുദ്ധികേന്ദ്രമായ പെല്ലെഗ്രിനി, തന്റെ കരിയറിന്റെ ആദ്യ ആറ് ആഴ്ചകള്‍ക്കുള്ളില്‍ 10,000 ഡോളര്‍ സമ്പാദിച്ചു. ഓരോ ജഡ്ജുമാരും തങ്ങള്‍ക്ക് മികവുള്ള മേഖലകളുമായി ബന്ധപ്പെട്ടായിരിക്കും മത്സരാര്‍ത്ഥികളുമായി സംവദിക്കുക. മത്സരത്തിലെ മൂന്ന് കാറ്റഗറിയിലെയും മികച്ചവരെ കണ്ടെത്തുക ഒരു പോയിന്റ് അടിസ്ഥാനത്തിലുള്ള സംവിധാനത്തിലെ മൊത്തം സ്‌കോര്‍ കൂട്ടിയായിരിക്കും.

5,000 ഡോളറിന്റെ ചെക്ക്, 3,000 മെന്റര്‍ഷിപ്പ് സ്‌കോളര്‍ഷിപ്പ് ചെക്ക്, 5,000 ഡോളറിന്റെ പബ്ലിക് റിലേഷന്‍സ് സപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെ 13,000 ഡോളര്‍ റിവാര്‍ഡുമായി ടോപ്പ് ബോട്ട് ലോഗ് ഔട്ട് ചെയ്യും. രണ്ടാമത്തെയും മൂന്നാമത്തെയും റണ്ണേഴ്സ് അപ്പിന് യഥാക്രമം 5,000, 2,000 ഡോളറുകള്‍ വീതവും കിട്ടും. ശീര്‍ഷകങ്ങള്‍ക്കായി മത്സരിക്കുന്ന പിക്സലേറ്റഡ് പിന്‍അപ്പുകള്‍ ‘100% എഐ ജനറേറ്റഡ്” ആയിരിക്കണം. മാസ്റ്റര്‍പീസുകള്‍ക്ക് പിന്നിലെ സൂത്രധാരന്മാര്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കുകയും വേണം.