Celebrity

ഒരു മുറി നിറയെ ചെരുപ്പുകളുടെ കളക്ഷനുമായി നുഷ്‌റത്; ഇതെന്താ ഞായറാഴ്ച മാർക്കറ്റോ എന്ന് ആരാധകർ

ഒരോ വസ്ത്രത്തിനും അനുയോജ്യമായ ഷൂസുകളും ചെരുപ്പുകളും ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. ചിലര്‍ക്കാവട്ടെ ചെരുപ്പുകളുടെ ഒരു വന്‍ കലക്ഷനും കാണും. എന്നാല്‍ ഒരു മുറി നിറയെ ചെരുപ്പുകളുടെ കലക്ഷന്‍ എന്ന് കേട്ടാല്‍ നിങ്ങള്‍ ഞെട്ടില്ലേ? അതെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് ബോളിവുഡ് നടി നിഷ്‌റത ബറൂച്ചയുടെ ചെരുപ്പുകളുടെ കലക്ഷനാണ്.

ഒന്നും രണ്ടും ചെരുപ്പുകളല്ലാ ഏകദേശം നൂറിലധികം ചെരുപ്പുകളാണ് താരത്തിനുള്ളത്.ചെരുപ്പുകള്‍ക്കിടയില്‍ നുഷ്‌റത് ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘ നൂഷും അവളുടെ ഷൂ ഫാക്ടറിയും എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പല വര്‍ണ്ണത്തിലും പല തരത്തിലുമുള്ള ചെരുപ്പുകളാണ് താരത്തിനുള്ളത്. എന്നാല്‍ ചിത്രത്തിന് വളരെ രസകരമായ പല കമന്റുകളും ആളുകള്‍ ഇടുന്നുണ്ട്.

കണ്ടിട്ട് ഞായറാഴ്ച്ച മാര്‍ക്കറ്റ് പോലെയുണ്ട്. ഇത് മിഷോയില്‍ നിന്ന് വാങ്ങിയതാണോ എന്ന് തുടങ്ങി രണ്ട് ജോടിക്ക് 150 എന്ന തരത്തിലുള്ള പല കമന്‍രുകളും ആ കൂട്ടത്തിലുണ്ട്. 2006 ല്‍ ജയ് സന്തോഷി മാ എന്ന ചിത്രത്തിലൂടെയായിരുന്നു നിഷ്‌റതിന്റെ അരങ്ങേറ്റം.

https://www.instagram.com/p/C5bFpH3P2xs/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==