Hollywood

ഷക്കീര പുതിയ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട് ; മ്യൂസിക് വീഡിയോയില്‍ അഭിനയിച്ച ലൂസിയന്‍ ലാവിസ്‌കൗണ്ടുമായി ഡേറ്റിംഗ്

ഫുട്‌ബോള്‍താരം ജറാഡ് പിക്വേയുമായി വേര്‍പിരിഞ്ഞശേഷം മക്കളുമായി ഒറ്റയ്ക്ക് കഴിയുന്ന പാട്ടുകാരി ഷക്കീര പുതിയ പ്രണയത്തിലെന്ന് ഗോസിപ്പുകാര്‍. കാര്‍ഡി ബിയ്ക്കൊപ്പം അവളുടെ മസാല നിറഞ്ഞ ‘പന്റേറിയ’ മ്യൂസിക് വീഡിയോയില്‍ അഭിനയിച്ച ലൂസിയന്‍ ലാവിസ്‌കൗണ്ടിനെ ചേര്‍ത്താണ് പുതിയ കഥകള്‍. ഇരുവര്‍ക്കുമിടയില്‍ ഒരു നല്ല രസതന്ത്രം ഉണ്ടെന്നത് നിഷേധിക്കാനാവില്ലെന്നും ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവര്‍ ഡേറ്റിംഗിലാണെന്നാണ് ഡെയ്‌ലിമെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പറയുന്നത്. സെറ്റില്‍ വെച്ച് കൊളംബിയക്കാരി അവന്റെ പ്രണയത്തില്‍ വീണതായിട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം, ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന അവളുടെ സര്‍പ്രൈസ് സംഗീതപരിപാടിക്ക് ശേഷം ‘ഹോട്ട് വണ്‍സ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന ഷക്കീറയും 31-കാരനും ഒരുമിച്ച് അത്താഴത്തിന് എത്തിയിരുന്നു. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ ചൂടുപിടിക്കുന്നതായിട്ടാണ് ചില സൂചനകള്‍ കിട്ടുന്നത്. ഇരുവരും മിക്കവാറും കാണുന്നുണ്ടെങ്കിലും ഗൗരവത്തില്‍ എത്തിയിട്ടില്ല എന്നാണ് ഡെയ്ലിമെയില്‍ സ്രോതസ്സുകള്‍ പറയുന്നത്. ജെറാര്‍ഡ് പിക്വയുമായുള്ള ഷക്കീരയുടെ പൊതു വേര്‍പിരിയലിന് ശേഷം തകര്‍ന്നുപോയ ഷക്കീറ സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ചാണ് അതിനെ മറികടന്നത്.

ജറാഡ് പിക്വേയുമായി മക്കളായ മിലന്‍ (11), സാഷ (9) എന്നിവരെ പങ്കിടുന്ന ഷക്കീര ഒരു സ്‌നേഹത്തിനായി കൊതിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നെ ലൂസിയന്‍ ലാവിസ്‌കൗണ്ടും ഒരു ബന്ധത്തില്‍ ഉറച്ചു നില്‍ക്കുന്ന ആളല്ലെന്ന് ഷക്കീരയുടെ സുഹൃത്തുക്കള്‍ ഭയപ്പെടുന്നു. ഷക്കീറയും ലൂസിയനും തമ്മില്‍ 16 വയസ്സിന്റെ വ്യത്യാസമുണ്ട്, ഇത് ആദ്യമായല്ല അദ്ദേഹം പ്രായമായ ഒരു സ്ത്രീയുമായി ഡേറ്റിംഗ് നടത്തുന്നത്. അദ്ദേഹത്തിന് 19 വയസ്സുള്ളപ്പോള്‍, തന്റെ സെലിബ്രിറ്റി ബിഗ് ബ്രദര്‍ കോസ്റ്റാര്‍, അന്നത്തെ 31-കാരനായ കെറി കറ്റോണയുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ അടുത്തിടെ കറ്റോണ റൈറ്റ് എന്ന തന്റെ ഒരു പത്രകോളത്തില്‍ ‘2011-ല്‍ സെലിബ്രിറ്റി ബിഗ് ബ്രദര്‍ ഹൗസില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ലൂസിയന്‍ വളരെ ആകര്‍ഷകനായിരുന്നു എന്നും ഞങ്ങള്‍ക്ക് നല്ല സമയം ഉണ്ടായിരുന്നു എന്നും പക്ഷേ അവന്‍ ഒരിക്കലും ഔദ്യോഗികമായി എന്റെ കാമുകന്‍ ആയിരുന്നില്ല എന്നും കുറിച്ചിരുന്നു.

അവര്‍ ചുംബിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതിന് ശേഷം 2021 ല്‍ മുന്‍ ലിറ്റില്‍ മിക്സ് അംഗമായ ജെസി നെല്‍സണുമായി ലൂസിയന്‍ ഡേറ്റിംഗ് നടത്തുന്നതായി കിംവദന്തികള്‍ പരന്നു. 2012-ല്‍ അവളുടെ മുന്‍ ബാന്‍ഡ്മേറ്റ് ലീ-ആന്‍ പിന്നോക്കുമായും ഡേറ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.