Celebrity

ഷാരൂഖിന്റെ മകന്‍ ആര്യന്‍ സംവിധായകന്റെ തിരക്കില്‍ ; അതിനിടയില്‍ ബ്രസീലിയന്‍ നടിയുമായി പ്രണയം?

സംവിധാന അരങ്ങേറ്റത്തിന്റെ തിരക്കിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മൂത്തമകന്‍ ആര്യന്‍ ഖാന്‍ ബ്രസീലിയന്‍ നടി ലാറിസണ്‍ ബൊനേസിയുമായുള്ള പ്രണയഗോസിപ്പില്‍. നടിയേയും കുടുംബത്തെയും ആര്യന്‍ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ പിന്തുടരാന്‍ തുടങ്ങിയതേടെ ആര്യനും ലാരിസയും തമ്മില്‍ എന്തോ പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് വിലയിരുത്തുന്നു.

ആര്യന്‍ അവളുടെ അമ്മ റെനാറ്റ ബൊനേസിയെ പിന്തുടരുന്നത് ഉപയോക്താവ് ശ്രദ്ധിച്ചു. അടുത്തിടെ മുംബൈയിലായിരുന്ന അവള്‍ക്ക് ആര്യന്‍ ഖാനില്‍ നിന്ന് വിലയേറിയ ജാക്കറ്റ് സമ്മാനമായി നല്‍കിയിരുന്നു. ഇതെല്ലാം അവരുടെ ഡേറ്റിംഗിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. അവകാശവാദങ്ങളോട് ആര്യനും ഷാരൂഖും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആര്യന്‍ തന്റെ ആദ്യ സംവിധാന പരമ്പരയായ സ്റ്റാര്‍ഡത്തിന് തയ്യാറെടുക്കുകയാണ്. ആര്യന്‍ ഖാന്റെ സ്റ്റാര്‍ഡം ഒരു വെബ് സീരീസാണ്. അതിലൂടെ അദ്ദേഹം സമ്പൂര്‍ണ്ണ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ഷാരൂഖ്, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ്, കരണ്‍ ജോഹര്‍, ബോബി ഡിയോള്‍ എന്നിവര്‍ അതിഥി വേഷങ്ങള്‍ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ലക്ഷ്യ ലാല്‍വാനിയെ നായികയായി അവതരിപ്പിക്കുന്ന ഇത് ഹിന്ദി ചലച്ചിത്ര വ്യവസായത്തിന്റെ സാങ്കല്‍പ്പിക വിവരണമാണെന്ന് പറയപ്പെടുന്നു.

അതിനിടയില്‍ 2022 ല്‍ സ്‌ളാബ് എന്ന ലക്ഷ്വറി ലൈഫ്സ്റ്റൈല്‍ കൂട്ടായ്മ ആരംഭിക്കാന്‍ ആര്യന്‍ ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവരോടൊപ്പം ചേര്‍ന്നു. ബ്രാന്‍ഡിന്റെ ഭാഗമായി അദ്ദേഹം ഫാഷന്‍ ലൈന്‍, ഡിയാവോല്‍ എക്‌സ് ആരംഭിച്ചിരുന്നു. ഡിയാവോല്‍ എക്‌സിന്റെ ജാക്കറ്റായിരുന്നു ബ്രസീലിയന്‍ നടിക്കായി ആര്യന്‍ഖാന്‍ സമ്മാനമായി നല്‍കിയത്.