Oddly News

ഫോണ്‍വിളിക്കുന്നതിനിടെ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു; പിന്നാലെ വീട് മുഴുവന്‍ തിരഞ്ഞ് നടന്ന് അമ്മ; വീഡിയോ

നമ്മുടെ നിത്യജീവിതത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വളരെ പ്രധാനപ്പെട്ട പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഒരു നാണയത്തിന് രണ്ട് വശമുണ്ട് എന്ന് പറയുന്നത്‌പോലെ. ഫോണുകള്‍ക്ക് ഉപയോഗത്തിനൊപ്പം നിരവധി ദൂഷ്യവശങ്ങളുമുണ്ട്. ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ക്കും ഫോണ്‍ ഒരു അഡിക്ഷനായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് പല അപകടങ്ങളിലേക്കും വഴിയൊരുക്കും.

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് ഫോണ്‍ വിളിച്ച് പരിസരം തന്നെ മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായ ഒരു വീഡിയോയാണ്.കുട്ടി തറയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്ത് കുട്ടിയുടെ അമ്മയെ ഫോണ്‍ വിളിക്കുന്നു. അതിന് പിന്നാലെ അവര്‍ കറിയ്ക്കായി പച്ചക്കറി അരിയുന്നു. അപ്പോഴും അവരുടെ ചെവിയില്‍ ഫോണ്‍ കാണാന്‍ സാധിക്കും. ശേഷം അവര്‍ കറിക്ക് അരിഞ്ഞ സാധനങ്ങള്‍ കൊണ്ട് വച്ചതിന് ശേഷം കുട്ടിയെ എടുത്ത് ആ സ്ത്രീ ഫ്രിഡ്ജ് തുറന്ന് അതില്‍ വയ്ക്കുന്നു. അപ്പോഴും അവര്‍ ഫോണ്‍ വിളിച്ചുകൊണ്ട് തന്നെയിരിക്കുകയാണ്. അവര്‍ ഏറെ നേരം ഫോണില്‍ സംസാരിച്ച് ഇരിക്കുകയും നടക്കുകയും ചെയ്യുന്നുണ്ട്.

കുറച്ച് സമയത്തിന് ശേഷം അവരുടെ ഭര്‍ത്താവെന്ന് തോന്നുന്ന ഒരാള്‍  എത്തുകയും അയാല്‍ കുഞ്ഞിനെ അന്വേഷിക്കുകയും ചെയ്യുന്നതായി കാണാം.അപ്പോഴാണ് അമ്മ കുട്ടിയെ കുറിച്ച ഓര്‍ക്കുന്നത്. പിന്നാലെ അവര്‍ വീട് മുഴുവന്‍ കുട്ടിയ്ക്കായി അന്വേഷിക്കുന്നു. ഇതിനിടെ കുഞ്ഞിന്റെ അച്ഛന്‍ കുഞ്ഞിന്റെ ശബ്ദം കേട്ട് കുട്ടിയെ ഫ്രിഡ്ജ് തുറന്ന് പുറത്തെടുക്കുന്നതായും വീഡിയോയില്‍ കാണാം. ഇതിലെ അമ്മയെ വിമര്‍ശിച്ച് നിരവധി വ്യക്തികളാണ് രംഗത്തെത്തിയിരിക്കുന്നത്.