ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും കൗതുകകമാണ്. ഇരുവരുടേയും മകള്‍ റാഹയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ അച്ഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തന്റെ ആദ്യത്തെ ഹോളി ആഘോഷിയ്ക്കുന്ന റാഹയുടെ വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
വീഡിയോയില്‍ ഒരു സ്ത്രീ രണ്‍ബീറിന്റെ മുഖത്തും ആലിയയുടെ മുഖത്തും ചായം തേച്ച് ആഘോഷിയ്ക്കുന്നതാണ് കാണുന്നത്. റാഹയെയും ഹോളി ആഘോഷിയ്ക്കാനായി അവര്‍ വിളിയ്ക്കുന്നത് വീഡിയോയില്‍ കാണാം. എല്ലവരും ഹോളി ആഘോഷിയ്ക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കുകയാണ് കുഞ്ഞു റാഹ. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വൈറല്‍ ഭയാനിയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പോജില്‍ ഈ വീഡിയോ പങ്കുവെച്ചത്.
ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ക്രിസ്മസ് ആഘോഷ വേളയിലാണ് തങ്ങളുടെ മകള്‍ റാഹയെ എല്ലാവര്ക്കും പരിചയപ്പെടുത്തുകയും അവളുടെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തത്. നെറ്റിസണ്‍സ് അവളെ രണ്‍ബീര്‍ കപൂറുമായും ഋഷി കപൂറുമായും താരതമ്യം ചെയ്തു, അവരില്‍ ചിലര്‍ പറഞ്ഞു, അവള് കരീന കപൂറിനെ പോലെയാണ്. ചിലര്‍ അവള് അവളുടെ മുത്തച്ഛന് ഋഷി കപൂറിനെ പോലെയാണെന്നാണ് പറഞ്ഞത്.