Movie News

പുഷ്പ 2 വില്‍ സാമന്ത അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടേക്കും ; പുഷ്പ 3 യില്‍ കഥാപാത്രം വിപുലപ്പെടുത്തും

പുഷ്പ 2 വില്‍ സാമന്ത പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചര്‍ച്ച. സിനിമയില്‍ നടിയുടെ ഡാന്‍സ് നമ്പര്‍ ഉണ്ടാകില്ലെന്നും പകരം ശ്രീലീല, ജാന്‍വി കപൂര്‍ തുടങ്ങിയ പേരുകളും കേള്‍ക്കുന്നുണ്ട്. എന്നിരുന്നാലും സിനിമയില്‍ നടിയുടെ അതിഥിവേഷത്തിന് സാധ്യതയുണ്ടെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് വെളിപ്പെടുത്തുന്നത്.

123 തെലുങ്കില്‍ പുഷ്പ 2 വില്‍ സാമന്ത ഒരു അതിഥി വേഷം ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി സുകുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. സിനിമയുടെ അവസാനത്തില്‍ നടി ഒരു ചെറിയ ഗാനം ചെയ്യണമെന്നാണ് സംവിധായകന്റെ ആവശ്യം. ആവശ്യമെങ്കില്‍ മൂന്നാം ഭാഗത്തില്‍ ആ കഥാപാത്രം വിപുലീകരിക്കാമെന്നാണ് സുകുമാര്‍ പറയുന്നത്. പുഷ്പ 3 നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് അല്ലു അര്‍ജുന്‍ കഴിഞ്ഞ മാസം സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, മൂന്ന് സിനിമകളിലും സിറ്റാഡല്‍ താരത്തെ നമുക്ക് കാണാന്‍ കഴിയും.

അതിനിടെ, ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2024-ല്‍, ‘ഊ ആന്റവ’ എന്ന ഗാനം ചിത്രീകരിക്കുമ്പോള്‍ തനിക്കുണ്ടായ വികാരത്തെക്കുറിച്ച് സാമന്ത സംസാരിച്ചു. ഷൂട്ടിങ്ങിനിടയില്‍ ആദ്യ ഷോട്ടില്‍, നടി ഭയം കാരണം വിറച്ചു പോയെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍, അവള്‍ക്ക് ഏറ്റവും അസുഖകരമായതും ബുദ്ധിമുട്ടുള്ളതുമായ സാഹചര്യത്തിലാണ് ചെയ്തതെന്നും ഇനിയൊരു നൃത്തരംഗം പാടാണെന്നും താരം പറഞ്ഞിരുന്നു.