Lifestyle

ഇയര്‍ഫോണുകള്‍ പതിവായി ഉപയോഗിക്കുന്നുണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ കേള്‍വി ശക്തി നഷ്ടപ്പെടാം

വിശ്രമവേളകളില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യുന്നവരേറെയുണ്ട്. പുതുതലമുറയില്‍ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണ്. ഇയർഫോണുകൾ, പ്രത്യേകിച്ച് ചെവിയിൽ നേരിട്ട് ഘടിപ്പിച്ചിരിക്കുന്നവ, കേൾവിക്കുറവിനും ആന്തരിക ചെവിക്ക് കേടുപാടുകൾക്കും സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന വോളിയം ലെവലിൽ ഉപയോഗിക്കുമ്പോൾ, ചെവിയുടെ അതിലോലമായ ഘടനകൾക്ക് ഹാനികരമാണ്. ഇയര്‍ഫോണുകള്‍ പതിവാക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. ദീര്‍ഘസമയം ഫോണില്‍ സംസാരിക്കുന്നവര്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ ഗുണനിലവാരമുള്ള ഇയര്‍ഫോണുകള്‍ മാത്രമേ ഉപയോഗിക്കാവൂ.

2. ഗുണനിലവാരം കുറഞ്ഞ ഇയര്‍ഫോണുകള്‍ മികച്ച രീതിയില്‍ ശബ്ദത്തെ കടത്തിവിടില്ല. അപ്പോള്‍ ശബ്ദം വീണ്ടും വീണ്ടും കൂട്ടേണ്ടി വരും. ഇത് ശബ്ദത്തിന്റെ ഫ്രീക്വന്‍സി കൂടാന്‍ ഇടയാക്കുകയും ക്രമേണ കേള്‍വി ശക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

3. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ശബ്ദം കുറച്ച് വയ്ക്കുക.

4. ഇയര്‍ കനാലിലേക്ക് ഇറക്കി വയ്ക്കുന്ന വിധത്തിലുള്ള ഇയര്‍ബഡ് ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദം കഴിവതും കുറയ്ക്കുക.

5. കോള്‍ കണക്ട് ആയ ശേഷം മാത്രമേ ഈയര്‍ഫോണ്‍ ചെവിയോട് ചേര്‍ക്കാവൂ.

6. റേഞ്ച് കുറവുള്ള സ്ഥലത്ത് നിന്ന് ദീര്‍ഘസമയം ഫോണില്‍ സംസാരിക്കരുത്. സിഗ്നല്‍ ദുര്‍ബലമാവുന്നത് റേഡിയേഷന്‍ കൂടാനിടയാക്കും. അത് കേള്‍വി ശക്തിയെ ബാധിക്കുകയും ചെയ്യും.

7. ഇയര്‍ഫോണ്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ വൃത്തിയാക്കണം. അല്ലെങ്കില്‍ ചെവിയില്‍ അണുബാധയുണ്ടാവുകയും കേള്‍വി ശക്തിയെ ബാധിക്കുകയും ചെയ്യും.