Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരം ; അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രം നേടിയത് 800 കോടിയിലധികം

വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് സിനിമാ മേഖലയില്‍ പല നടന്മാരും നടിമാരും വിജയിക്കുന്നത്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ സിനിമ മേഖലയില്‍ ശ്രദ്ധ നേടാന്‍ സാധിയ്ക്കുന്ന ബാലതാരങ്ങളും ഉണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഈ താരപുത്രി തമിഴിലും ഹിന്ദിയിലുമായി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരം കൂടിയാണ് ഈ നടി.

ആറ് വയസ്സിന് മുമ്പ് തന്നെ നിരവധി പരസ്യങ്ങളിലും ഒരു ഹ്രസ്വ ഹിന്ദി സിനിമയിലും പ്രത്യക്ഷപ്പെട്ട നടന്‍ രാജ് അര്‍ജുന്റെ മകളായ സാറാ അര്‍ജുനാണ് ഈ താരം. 2023 ലെ കണക്കനുസരിച്ച് 10 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ ബാലതാരമെന്ന റെക്കോര്‍ഡ് സാറാ അര്‍ജുനാണ് ഉള്ളത്. സല്‍മാന്‍ ഖാന്റെ ‘ജയ് ഹോ’, ഇമ്രാന്‍ ഹാഷ്മിയുടെ ‘ഏക് തി ദായാന്‍’, ഐശ്വര്യ റായിയുടെ ‘ജസ്ബ’ എന്നിവയുള്‍പ്പെടെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളില്‍ സാറ അഭിനയിച്ചു. നാസറിനൊപ്പം അഭിനയിച്ച ‘ശൈവം’ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് സാറ പ്രത്യേകം പ്രശംസയ്ക്ക് അര്‍ഹയ്ക്ക്. ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാറ അഭിനയിച്ചു.

2021- ല്‍ മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തില്‍ നന്ദിനിയെന്ന (ഐശ്വര്യറായ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പ കാലഘട്ടം) അവതരിപ്പിച്ചതാണ് സാറയ്ക്ക് ഏറ്റവും വലിയ ബ്രേക്ക് ലഭിച്ചത്. ഭാഗം 1-ല്‍ അതിഥി വേഷമായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തില്‍ വലിയ വേഷമായിരുന്നു സാറയ്ക്ക് ഉണ്ടായിരുന്നത്. രണ്ട് ഭാഗങ്ങളുള്ള ചിത്രം ബോക്സ് ഓഫീസില്‍ 800 കോടിയിലധികം നേടുകയും സാറയ്ക്ക് ഇന്ത്യയിലുടനീളം ശ്രദ്ധേയമായ അംഗീകാരം ലഭിയ്ക്കുകയും ചെയ്തു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് സാറയുടെ പിതാവ് രാജ് അര്‍ജുന്‍. അവളുടെ ഇളയ സഹോദരന്‍ സുഹാന്‍ 2016-ല്‍ പുറത്തിറങ്ങിയ ‘ഡിന്നര്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് എത്തിയിരുന്നു.