Movie News

കമലിന് പിന്നാലെ വിജയ് യും ഒരു കോടി നല്‍കി ; നടികര്‍ സംഘത്തിന് കെട്ടിടം നിര്‍മ്മിക്കും ; നന്ദി പറഞ്ഞ് തലവന്‍ വിശാല്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പായി അനേകം ജനക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തമിഴ് സൂപ്പര്‍താരം വിജയ്്ക്ക് നന്ദി പറഞ്ഞ് തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘ തലവന്‍ വിശാല്‍. തമിഴ്‌ സിനിമാക്കാരുടെ സംഘടനയായ സൗന്ത്യന്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് തന്റെ സ്വന്തം അക്കൗണ്ടില്‍ നിന്നും വിജയ് കൈയയച്ച് സംഭാവന നല്‍കിയത്.

താരത്തിന്റെ വിശാലമായ മനസ്സിന് നന്ദി പറയാന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാല്‍ നേരിട്ടെത്തി. ”താങ്ക് യൂ എന്നത് രണ്ടു വാക്കുകള്‍ മാത്രമാണ്. അത്് അനേകരുടേതായി തന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും വരുന്നതാണ്. താന്‍ പറഞ്ഞു വരുന്നത് എന്റെ പ്രിയപ്പെട്ട നടനും നമ്മൂടെയെല്ലാം സ്വന്തവുമായി വിജയ് സഹോദരന്‍ ഒരു കോടി രൂപ സംഭാവന ചെയ്തതിനെ കുറിച്ചാണ്.താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. താങ്കളുടെ സഹായമില്ലെങ്കില്‍ ഈ കെട്ടിടം പണി അപൂര്‍ണ്ണമായേനെ എന്ന് ഞങ്ങള്‍ അറിയുന്നു. അത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ താങ്കള്‍ ഇന്ധനമായി.” വിശാല്‍ തന്റെ സാമൂഹ്യമാധ്യമ പേജില്‍ കുറിച്ചു.

വര്‍ഷങ്ങളായി കെട്ടിടത്തിന് തുടക്കമിട്ട് പണി നീണ്ടു പോകുകയായിരുന്നു. 2017 ലാണ് കെട്ടിടംപണി ആരംഭിച്ചത്. പല കാരണങ്ങള്‍ കൊണ്ട് കെട്ടിടംപണി പൂര്‍ണ്ണമാകാതെ നീളുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ ടീം പണി വീണ്ടും ആരംഭിക്കാന്‍ ശ്രമിക്കുമ്പോഴാണ് വിജയ് ഒരു കോടി സംഭാവനയുമായി വന്നിരിക്കുന്നത്. മണിരത്‌നത്തിനൊപ്പം തഗ്‌ലൈഫ് ചെയ്തു വരുന്ന കമല്‍ഹാസന്‍ കഴിഞ്ഞയാഴ്ച നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന് ഒരുകോടിസംഭാവന പ്രഖ്യാപിച്ചിരുന്നു.

മാര്‍ക്ക് ആന്റണി എന്ന സിനിമയ്ക്ക് ശേഷം വിശാലിന്റെ പുതിയ സിനിമകളൊന്നും ഇതുവരെ വന്നില്ല. അദ്ദേഹം ഇപ്പോള്‍ രത്്‌നം എന്നസിനിമയില്‍ അഭിനയിച്ചു വരികയാണ്. അതിന് ശേഷം തുപ്പരിവാളന്‍ 2 മായി സംവിധാന അരങ്ങേറ്റം നടത്തും.