പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ക്ഷീണം അകറ്റി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക് കഴിയും.
വേനല്‍ക്കാലച്ചൂടില്‍ വെന്തുരുകുമ്പോള്‍ ഉള്ളം തണുപ്പിക്കാന്‍ ആരോഗ്യപാനീയങ്ങള്‍. വീട്ടില്‍ എളുപ്പം തയാറാക്കാവുന്നതും ഏതു പ്രായക്കാര്‍ക്കും കഴിക്കാനാവുന്നതുമായ 3 തരം ഹെല്‍ത്തി ജൂസുകള്‍.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ജൂസുകള്‍ ക്ഷീണം അകറ്റി ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ പഴച്ചാറുകള്‍ക്ക് കഴിയും. സൂര്യപ്രഭയില്‍ ചര്‍മ്മം വാടിക്കരിയാതിരിക്കാനും ജൂസുകള്‍ സഹായിക്കുന്നു.
പിനാ ക്യാരോ ജൂസ്
- കാരറ്റ് – 1 എണ്ണം
- പൈനാപ്പിള്‍ – 1/2
- പഞ്ചസാര – ആവശ്യത്തിന്
- ഏലക്കാ – 1 എണ്ണം
- നാരങ്ങ – പകുതി
- വെള്ളം – ആവശ്യത്തിന്
തയാറാക്കുന്നവിധം
കാരറ്റും കൈതച്ചക്കയും വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. അതിനുശേഷം 3, 4, 5, 6 എന്നീ ചേരുവകള്‍ ചേര്‍ത്ത് രണ്ടായി മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം കൈതച്ചക്ക ക്ലാസിനടിയില്‍ ഇടുക.
അതിനുമുകളിലായി കാരറ്റ് ജൂസ് ഒരു ലെയര്‍, കൈതച്ചക്ക ജൂസ് ഒരു ലെയര്‍ ഈ രീതിയില്‍ ഒഴിക്കുക. ഇതിനുമുകളില്‍ കൈതച്ചക്ക കഷണങ്ങള്‍ ഇട്ട് അലങ്കരിക്കാവുന്നതാണ്.
ക്യുകം ടുമാറ്റോ ജൂസ്
- തക്കാളി – 1 വലുത്
- സാലഡ് വെള്ളരിക്ക – 1/2
- നാരങ്ങ – 1/2
- ഇഞ്ചി – ചെറിയ കഷണം
- പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
തക്കാളിയും വെള്ളരിക്കയും ചെറിയ കഷണങ്ങളാക്കുക. ഇത് പഞ്ചസാരയും നാരങ്ങനീരും ഇഞ്ചിയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക.
പച്ചമാങ്ങാ ജൂസ്
- പച്ചമാങ്ങ – 1/2
- ഇഞ്ചി – ഒരു ചെറിയ കഷണം
- പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു മാങ്ങയുടെ പകുതിയും ഇഞ്ചിയും മിക്‌സിയില്‍ ഇട്ട് അടിക്കുക. സിറപ്പ് പരുവത്തിലാകുമ്പോള്‍ ഗ്ലാസിലേക്ക് ഒഴിച്ച് മൂന്ന് സ്‌പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കണം. അല്‍പം മധുരവും പുളിയും ചേര്‍ന്ന പച്ചമാങ്ങ ജൂസ് റെഡി. ഫ്രിഡ്‌ജില്‍വച്ച് തണുപ്പിച്ചും ഉപയോഗിക്കാവുന്നതാണ്.