Hollywood

തുര്‍ക്കി താരം ഹാന്‍ഡെ എര്‍സെല്‍ മുംബൈയില്‍ ; നടിക്ക് ആരാധകരുടെ വന്‍ വരവേല്‍പ്പ്

തുര്‍ക്കിയിലെ സൂപ്പര്‍നായികയും താരസുന്ദരിയുമായ തുര്‍ക്കി താരം ഹാന്‍ഡെ എര്‍സെല്‍ അടുത്തിടെ മുംബൈയില്‍ സന്ദര്‍ശനത്തിന് എത്തി. ഇന്ത്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ നടി ബോളിവുഡ് നടി റാണി മുഖര്‍ജിയോടൊപ്പം വേദി പങ്കിടും. ചൊവ്വാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ 30 കാരി നടിക്ക് ആരാധക വലിയ സ്വീകരണമാണ് നല്‍കിയത്.

തൊഴില്‍പരമായ പ്രതിബദ്ധതകള്‍ക്കായി എത്തിയ താരം നഗരത്തിലൂടെ സന്ദര്‍ശനം നടത്തുകയും ചെയ്തു. മുംബൈയില്‍ ഇറങ്ങി ഒരു ദിവസം ഇവിടെ കഴിഞ്ഞ നടി പ്രധാനസൈറ്റുകളില്‍ സന്ദര്‍ശനത്തിനായി പോകുകയും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഡേ ടൂറിന്റെ സ്നിപ്പെറ്റുകളും പങ്കിട്ടു. സൈറ്റുകളില്‍ നടി പോസ് ചെയ്യുന്നതും തന്റെ കാറിനുള്ളില്‍ സംഗീതം ആസ്വദിക്കുന്ന വീഡിയോയും പോസ്റ്റിലുണ്ട്.

ആരാധകര്‍ ഉടന്‍ തന്നെ സ്നേഹത്തോടെയും ആരാധനയോടെയും കമന്റ് സെക്ഷനില്‍ നിറഞ്ഞു. തുര്‍ക്കി താരത്തെ കാണാനുള്ള ആഗ്രഹം പലരും പ്രകടിപ്പിച്ചപ്പോള്‍, ചിലര്‍ അവര്‍ മുംബൈയിലെ മറ്റ് ചില പ്രശസ്ത സൈറ്റുകള്‍ സന്ദര്‍ശിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഹാന്‍ഡെ എര്‍സലിന് ആരാധകര്‍ മുംബൈയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. പൂക്കളും മറ്റുമായി ആരാധകര്‍ അക്ഷമയോടെയാണ് കാത്തുനിന്നത്.

നടി തന്റെ ആരാധകരെ കാണുന്നതിന്റെയും അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയും മറ്റ് നിരവധി ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം, എര്‍സല്‍, ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള സംഭാഷണത്തില്‍, ആരാധകരില്‍ നിന്ന് തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് സംസാരിക്കുകയും ഇന്ത്യക്കാരോടുള്ള തന്റെ ആരാധന പ്രകടിപ്പിക്കുകയും ചെയ്തു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന വാര്‍ഷിക കോണ്‍ഫ്ഫാബ് ഈ വര്‍ഷം മുംബൈയില്‍ നടക്കും. റാണി മുഖര്‍ജിയും ഹാന്‍ഡെ എര്‍സലും ചടങ്ങില്‍ സംസാരിക്കുന്നവരില്‍ പ്രധാനികളാണ്. ആയുഷ്മാന്‍ ഖുറാന, ഏകതാ ആര്‍ കപൂര്‍, ഹന്‍സല്‍ മേത്ത, ആനന്ദ് എല്‍ റായ്, അനുഭവ് സിന്‍ഹ, രാജ് ആന്‍ഡ് ഡികെ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.