Hollywood

കൈലി ജന്നറും തിമോത്തി ചാലമെറ്റും വേര്‍പിരിയുന്നു?

ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് കൈലി ജന്നറും തിമോത്തി ചാലമെറ്റും. അവസാനമായി ഇരുവരേയും ആരാധകര്‍ കണ്ടത് ഗോള്‍ഡന്‍ ഗ്‌ളോബില്‍ വെച്ചായിരുന്നു. എന്നാല്‍ വളരെ ചെറിയ കൂടിച്ചേരലിന് ശേഷം ഇരുവരും ഇപ്പോള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച വരെ ഒരുമിച്ചായിരുന്നു ഇരുവരേയും ഇപ്പോള്‍ ആ നിലയില്‍ കാണുന്നില്ല എന്നതാണ് കാര്യം.

ചലമെട്ടിന്റെ ‘ഡ്യൂണ്‍ 2’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമ വന്‍ഹിറ്റുമാണ്. എന്നാല്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ഒന്നിലും ജെന്നര്‍ അദ്ദേഹത്തെ അനുഗമിച്ചിട്ടില്ല. എന്നാല്‍ ജെന്നറിന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോകളില്‍ മകളുടേയും സഹോദരി കെന്‍ഡലിന്റെയും അവരുമൊത്തുള്ളതുമായ വീഡിയോകളാണ്. ഇതിനൊപ്പം തനിയെ ജീവിക്കുന്നതിനെക്കുറിച്ചുള്ള വാചകങ്ങളും ജെന്നര്‍ തന്റെ പേജില്‍ പറയുന്നു. അതേസമയം ഇതൊന്നും ഇരുവരും തമ്മിലുള്ള വേര്‍പിരിയലിനുള്ള തെളിവായി മാറുന്നില്ല.

ചാലമെറ്റും ജെന്നറും തുടക്കം മുതല്‍ തങ്ങളുടെ ബന്ധം സ്വകാര്യമാക്കി വെച്ചിരിക്കുകയായിരുന്നു. അപൂര്‍വ്വമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ഒരു പൊതു പരിപാടിയില്‍ മാത്രം പരസ്പരം അനുഗമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയില്‍, ചാലമേട്ട് തന്റെ പുതിയ ചിത്രമായ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഡ്യൂണ്‍ 2’ പ്രദര്‍ശിപ്പിച്ചു. ആദ്യ വാരാന്ത്യത്തില്‍, ചിത്രം യുഎസില്‍ 82.5 മില്യണ്‍ ഡോളറും ആഗോളതലത്തില്‍ 182.5 മില്യണ്‍ ഡോളറും നേടി, ഇത് പ്രാരംഭ ബോക്സ് ഓഫീസ് പ്രവചനങ്ങളെ മറികടന്നു മുന്നേറുകയാണ്.