Hollywood

പെനലൂപ്പ് ക്രൂസും ബ്രാഡ്പിറ്റും ആദ്യമായി ഒന്നിച്ചു ; 1966 ലെ സിനിമയുടെ പുനരാവിഷ്‌ക്കാരവുമായി സൂപ്പര്‍താരങ്ങള്‍

ഹോളിവുഡിലെ ഏറ്റവും സുന്ദരികളില്‍ ഒരാളായ പെനലൂപ്പ് ക്രൂസും ഏറ്റവും സുന്ദരന്മാരില്‍ ഒരാളായ ബ്രാഡ്പിറ്റുമാണ് ഏറ്റവും പുതിയ ഓണ്‍-സ്‌ക്രീന്‍ ദമ്പതികള്‍. രണ്ട് ഹോളിവുഡ് താരങ്ങളും പാരീസ് ഫാഷന്‍ വീക്കിന്റെ ഭാഗമായി ചാനലിന്റെ ഫാള്‍/വിന്റര്‍ വുമണ്‍സ് വേര്‍ 2024/2025 റെഡി-ടു-വേര്‍ ഷോയില്‍ പങ്കെടുത്തവരെ അമ്പരപ്പിച്ചു. രണ്ട് അഭിനേതാക്കളും 1966-ല്‍ പുറത്തിറങ്ങിയ ‘എ മാന്‍ ആന്‍ഡ് എ വുമണ്‍’ എന്ന സിനിമയിലെ രംഗങ്ങളാണ് വീണ്ടും അവതരിപ്പിച്ചത്.

ബ്രാഡുമായി ആദ്യമായി അടുത്ത് പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ചും ‘എ മാന്‍ ആന്റ് എ വുമണ്‍’ യഥാര്‍ത്ഥ ചിത്രത്തില്‍ അഭിനയിച്ച അനൗക് ഐമി, ജീന്‍ ലൂയിസ് ട്രിന്റ്‌റിഗ്നന്റ് എന്നി താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും നടി പറഞ്ഞു. തങ്ങള്‍ അവതരിപ്പിച്ച പുതിയ ഷോയുടെ സംവിധായകരായ ഇനെസ്, വിനോദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ചും നടി തന്റെ ചിന്തകള്‍ പങ്കുവെച്ചു.

”ഇനെസും വിനോദും അവിശ്വസനീയമായ എന്തെങ്കിലും ചെയ്തുവെന്ന് ഞാന്‍ കരുതുന്നു. എ മാന്‍ ആന്‍ഡ് എ വുമണ്‍ എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്, ക്ലോഡ് ലെലോച്ച് എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ്. ഒപ്പം അനൗക് ഐമി എന്നും എന്റെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. അവള്‍ ഒരു സുന്ദരിയാണ്, ഒരു ഫാഷന്‍ ഐക്കണാണ്, ”അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായിട്ടാണ് ഓസ്‌കാര്‍ ജേതാക്കളായ രണ്ട് അഭിനേതാക്കള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാല്‍ സിനിമയുടെ പ്രീമിയറിന് ബ്രാഡ്പിറ്റ് ഉണ്ടായിരുന്നില്ല.

ഫോര്‍മുല വണ്‍ റേസിംഗ് ലോകത്ത് ഒരു ഫീച്ചര്‍ ഫിലിമില്‍ ജോലി ചെയ്യുന്നതിനാല്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തിങ്കളാഴ്ച നടന്ന പ്രീമിയര്‍ ക്രൂസിന് കാണാനായി. ”ചാനലുമായുള്ള ഷൂട്ട് രണ്ട് ദിവസം നീണ്ടുനിന്നു, ഞങ്ങള്‍ക്ക് സമയം കിട്ടി. ബ്രാഡ്പിറ്റ് അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ എല്ലാവരും ആഗ്രഹിച്ചു. പക്ഷേ, അവന്‍ എന്റെ ഭര്‍ത്താവിനൊപ്പം ചെയ്യുന്ന ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ബ്രാഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് നല്ല സമയം ഉണ്ടായിരുന്നു.” അവള്‍ പ്രസിദ്ധീകരണത്തോട് പറഞ്ഞു.