Oddly News

മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നുള്ള കാപ്പിക്കുരു! ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി

ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി ഉണ്ടാക്കുന്നത് വിസര്‍ജ്യത്തില്‍ നിന്നുമാണ് ഉണ്ടാക്കുന്നത് എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ സംഗതി സത്യമാണ്. ലോകത്തെ ഏറ്റവും മികച്ചതും രുചിയുള്ളതും വിലയേറിയതുമായ കാപ്പിക്കുരുവായ ലുവാക് ഉണ്ടാക്കുന്നത് മരപ്പട്ടിയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നുമാണ്.

വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളില്‍ ഒന്നാണ് കോപ്പി ലുവാക്. സിവറ്റ് കോഫി എന്ന പേരിലും ഇതു വിദേശങ്ങളില്‍ അറിയപ്പെടുന്നു. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി ഏറ്റവുംകൂടുതല്‍ തയ്യാറാക്കുന്നത്. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂര്‍ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീന്‍സിലുമൊക്കെ ഈ രീതിയുണ്ട്. ഈ കാപ്പിപ്പൊടി ഉണ്ടാക്കുന്നത് ബഹുരസമാണ്. മരപ്പട്ടികളെ കൊണ്ട് കാപ്പിക്കുരു തീറ്റിച്ച് അതിന്റെ വിസര്‍ജ്ജത്തില്‍ നിന്നും വരുന്ന കാപ്പിക്കുരു കണ്ടെത്തി അവ ശുചിയാക്കിയ ശേഷം പ്രത്യക രീതിയില്‍ ഉണക്കിപ്പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്.

സാധാരണക്കാര്‍ അയ്യേ എന്ന് വെയ്ക്കുന്ന ഈ കാപ്പിപ്പൊടിക്ക് കിലോയ്ക്ക് 100 ഡോളര്‍ മുതല്‍ 1300 ഡോളര്‍ വരെ വില വരും. ഇതിന് വിവിധ വകഭേദങ്ങളുമുണ്ട്. മികവും രുചിയുമുള്ള കാപ്പിക്കുരുക്കള്‍ മരപ്പട്ടികള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുന്നതാണ് ആദ്യഘട്ടം. മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കുകയും പുറന്തള്ളുകയും ചെയ്യും. മരപ്പട്ടിയുടെ വിസര്‍ജ്യത്തിനൊപ്പം പുറത്തുവരുന്ന ഈ പകുതി ദഹിച്ച കാപ്പിക്കുരുക്കള്‍ ശുചിയാക്കിയ ശേഷം ഉണക്കിപ്പൊടിച്ചാണ് തയ്യാറാക്കുന്നത്.

മരപ്പട്ടി വിസര്‍ജിക്കുന്ന കാപ്പിക്കുരുക്കള്‍ക്കായി കാട്ടില്‍ തേടിയലഞ്ഞു ശേഖരിച്ചു തയാര്‍ ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ കാപ്പിയുടെ ഡിമാന്‍ഡ് തിരിച്ചറിഞ്ഞതോടെ ഈ രീതി വാണിജ്യവത്കരിക്കപ്പെട്ടു. മരപ്പട്ടികളെ കൂട്ടിലാക്കി ഇവയെ നിര്‍ബന്ധിതമായി കാപ്പിക്കുരു ഭക്ഷണമായി നല്‍കിയുള്ള കാപ്പിയുത്പാദന രീതി തുടങ്ങി. ഇന്തൊനീഷ്യയെ കോളനിയാക്കിയ ഡച്ചുകാരാണ് ഇവിടെ യെമനില്‍ നിന്നും മറ്റുമായി കാപ്പിക്കുരുക്കള്‍ എത്തിച്ച് ഫാമിങ് തുടങ്ങിയത്.

പത്തൊന്‍പതാം നൂറ്റാണ്ടിലാണ് കോപ്പി ലുവാക്കിന്റെ നിര്‍മാണം തദ്ദേശീയര്‍ വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഈ കാപ്പിയുടെ രുചിയുടെ കാര്യത്തില്‍ വിരുദ്ധാഭിപ്രായങ്ങളുണ്ട്. ഇന്തൊനീഷ്യയില്‍ കോപ്പി ലുവാക്കിന്റെ തട്ടിപ്പ് വകഭേദങ്ങളും പുറത്തിറങ്ങുന്നുണ്ട്. കോപ്പി ലുവാക്ക് ഹോളിവുഡില്‍് ഉള്‍പ്പെടെ പല ചിത്രങ്ങളിലും അവതരിപ്പിക്കപ്പെട്ടിരുന്നു.

മികവും രുചിയുമുള്ള കാപ്പിക്കുരുക്കള്‍ മരപ്പട്ടികള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുന്നതാണ് ആദ്യഘട്ടം. മരപ്പട്ടിയുടെ ദഹനവ്യവസ്ഥ ഭാഗികമായി ഈ കാപ്പിക്കുരുക്കളെ ദഹിപ്പിക്കുകയും പുറന്തള്ളുകയും ചെയ്യും. മരപ്പട്ടിയുടെ വിസര്‍ജ്യത്തിനൊപ്പം പുറത്തുവരുന്ന ഈ പകുതി ദഹിച്ച കാപ്പിക്കുരുക്കള്‍ ശുചിയാക്കിയ ശേഷം പ്രത്യക രീതിയില്‍ ഉണക്കിപ്പൊടിച്ചാണ് കോപ്പി ലുവാക് ഉണ്ടാക്കുന്നത്. കിലോയ്ക്ക് 100 ഡോളര്‍ മുതല്‍ 1300 ഡോളര്‍ വരെ വില വരുന്ന കോപ്പി ലുവാക് വകഭേദങ്ങളുണ്ട്.