ബോളിവുഡില്‍ ഫിറ്റ്നൈസിനും സ്റ്റൈലിനുമൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്റ്റൈലുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കാറുമുണ്ട്. ഇപ്പോള്‍ ലോകം മുഴുവുന്‍ ഉറ്റുനോക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ജാംനഗറിലെ പ്രീ വെഡ്ഡിംഗിലും ശ്രദ്ധേയ ആയിരിയ്ക്കുകയാണ് കരീന.
12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന് നെക്ലേസ് അണിഞ്ഞ് ശ്രദ്ധയ ആയിരിയിക്കുകയാണ് കരീന. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ശനിയാഴ്ച ദില്‍ജിത് ദോസഞ്ചും കരീന കപൂറുമായുള്ള പെര്‍ഫോമന്‍സ് വളരെയധികം ശ്രദ്ധേയമായിരുന്നു. ‘ഹോഗി റിഹാന, ഹോഗി ബിയോണ്‍സ്, സാദി താ ഏ ഹെ ഹെ, കരീന (റിഹാനയും ബിയോണ്‍സും ഉണ്ടാകാം, പക്ഷേ ഞങ്ങള്‍ക്ക് ഇത് കരീനയാണ്),’ എന്ന് പറഞ്ഞു കൊണ്ട് ദില്‍ജിത്ത് കരീനയെ വേദിയില്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഗംഭീര പെര്‍ഫോമന്‍സാണ് നടത്തിയത്. കരീനയോടൊപ്പം തന്നെ കരീനയുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ സെയ്ഫ്അലിഖാനും ഉണ്ടായിരുന്നു.
മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച അംബാനി പ്രീവെഡ്ഡിംഗ് ആഘോഷങ്ങളില്‍ ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന്, സെയ്ഫ് അലി ഖാന് , അഭിഷേക് ബച്ചന്, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് , വരുണ്‍ ധവാന് , അനില്‍ കപൂര്‍, സാറാ അലി ഖാന്, ഇബ്രാഹിം അലി ഖാന്, അനന്യ പാണ്ഡെ, ആദിത്യ റോയ് കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തത്.