Hollywood

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്ന ഡ്യൂണിന്റെ മൂന്നാംഭാഗം വരുമോ? സംവിധായകന്‍ പറയുന്നു

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്ന ഡ്യുണ്‍ രണ്ടിനു പിന്നാലെ മൂന്നാംഭാഗം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 2021-ലെ തിമോത്തി ചലമെറ്റ് നായകനായ ആദ്യസിനിമ ഡ്യൂണിന്റെ അവസാനത്തിലും ഒരു തുടര്‍ച്ചയുണ്ടാകുമോ എന്ന് പ്രേക്ഷകര്‍ ആശ്ചര്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്.

എഴുത്തുകാരന്‍ ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ 1965-ലെ സയന്‍സ് ഫിക്ഷന്‍ നോവല്‍ അതേപേരില്‍ സിനിമയാകുകയായിരുന്നു. മരുഭൂമി ഗ്രഹമായ അരാക്കിസിലേക്കുള്ള പോള്‍ ആട്രെയ്ഡിന്റെ യാത്രയുടെയും അനന്തരസംഭവങ്ങളും രണ്ട് സ്‌ക്രീന്‍ ഘട്ടങ്ങളാക്കി മാറ്റാനാണ് പദ്ധതിയെന്ന് സംവിധായകന്‍ ഡെനിസ് വില്ലെന്യൂവ് നേരത്തേ പറഞ്ഞിരുന്നു. ആദ്യ സിനിമയുടെ പ്രീമിയര്‍ കഴിഞ്ഞ് അധികം താമസിയാതെ തന്നെ രണ്ടാംഭാഗവും പുറത്തുവന്നു. കുറഞ്ഞത് മൂന്ന്’ ഡ്യൂണ്‍ സിനിമകളെങ്കിലും നിര്‍മ്മിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

തനിക്ക് ഒരു ഫ്രാഞ്ചൈസി ചെയ്യാന്‍ താല്‍പ്പര്യമില്ല. പക്ഷേ ഇത് ഡ്യൂണ്‍ ആണ്. അതൊരു ഒരു വലിയ കഥയാണ്. അത് പൂര്‍ത്തിയാക്കാന്‍ മൂന്ന് ഭാഗങ്ങളെങ്കിലൂം വേണമെന്ന് വില്ലെന്യൂവ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍, വില്ലെന്യൂവ് എംപയറിനോട് നടത്തിയ അഭിമുഖത്തില്‍ മൂന്നാമത്തെ ചിത്രത്തിനായി സാഹചര്യം നിലവിലുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഹെര്‍ബെര്‍ട്ടിന്റെ രണ്ടാമത്തെ നോവലായ 1969-ലെ ഡ്യൂണ്‍ വെച്ച് അദ്ദേഹം ആറു നോവലുകള്‍ ഏഴുതി. അദ്ദേഹത്തിന്റെ മകന്‍ ബ്രയാന്‍ തുടര്‍ഭാഗങ്ങളും പ്രീക്വലുകളും സ്പിന്‍ഓഫുകളും എഴുതി.

ഒരു ട്രൈലോജി നിര്‍മ്മിക്കുന്നതില്‍ വിജയിച്ചാല്‍, അത് തന്റെ സ്വപ്നമായിരിക്കുമെന്നാണ് സംവിധായകന്‍ പറഞ്ഞത്. സിനിമയിലെ നായകനായ 28കാരന്‍ ചാലമേറ്റിനും നായികയാ 27-കാരി സെന്‍ഡയയ്ക്കും ഒരു മൂന്നാം ഭാഗം ഉണ്ടോ എന്ന് കൃത്യമായി അറിയില്ല. എന്നാല്‍ മൂന്നാം ഭാഗത്ത് തങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം ആളുകളോട് പറഞ്ഞു. രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സ് രംഗത്തില്‍, മൂന്ന് കഥാപാത്രങ്ങളും തമ്മിലുള്ള പിരിമുറുക്കം സ്പഷ്ടമായി അനുഭവപ്പെടുന്നതായി ചാലമേട്ട് പറഞ്ഞു.