റോബര്‍ട്ട് ആന്‍ഡ്രിച്ചിന്റെ ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ ബുണ്ടസ്ലിഗ ലീഡര്‍മാരായ ബയര്‍ ലെവര്കൂസന് വെള്ളിയാഴ്ച മൈന്സിനെതിരെ ജയം നേടിയതോടെ ജര്മ്മന്ബുണ്ടാസ് ലീഗില്‍ പിറന്നത് റെക്കോഡ്. 33 മത്സരങ്ങള്‍ ടീം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം നടന്ന ഹോം മാച്ചില്‍ അവര്‍ 2-1 ന് മൈന്‍സിനെ തോല്‍പ്പിച്ചതോടെയാണ് പുതിയ ജര്‍മ്മന്‍ റെക്കോര്‍ഡ് പിറന്നത്.
മെയിന്‍സിന്റെ റോബിന് സെന്റനറുടെ ഗോള്‍ കീപ്പിംഗ് പിഴവാണ് ആന്‍ഡ്രിച്ചിന്റെ ഗോളിന് തുണയായത്. വിജയം ബുണ്ടാസ്ലീഗിലെ കിരീടപോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെക്കാള്‍ 11 പോയിന്റ് വ്യത്യാസത്തിന് മുന്നിലാണ് ലവര്കൂസന്. ഈ സീസണില്‍ 33 കളികളില്‍ 29 വിജയവും നാലെണ്ണം സമനിലയും നേടിയ ലെവര്കുസന്, 2019 നും 2020 നും ഇടയില്‍ ഹാന്‍സി ഫ്ലിക്കിന്റെ ബയേണ്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗ് വിജയം ഉള്‍പ്പെടെയുള്ള ഒരു റണ്‍.
”അത് സംഭവിക്കുന്നതിന് മുമ്പ് (റെക്കോര്‍ഡുകളെ കുറിച്ച്) ഞാന്‍ കാര്യമാക്കുന്നില്ല, പക്ഷേ ഒരിക്കല്‍ അവ സംഭവിച്ചാല്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നു,” കോച്ച് സാബി അലോണ്‍സോ പറഞ്ഞു. ജര്‍ഗന്‍ ക്ലോപ്പിന് പകരക്കാരനായി ലിവര്‍പൂളിലേക്ക് സാബി അലോന്‍സോ അടുത്ത സീസണില്‍ പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തന്റെ കളിക്കളത്തില്‍ താന്‍ പ്രതിനിധീകരിച്ച ക്ലബ്ബുകളിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സാങ്കല്പ്പികം മാത്രമാണെന്ന് പറഞ്ഞ് അലോണ്‍സോ കിംവദന്തികള്‍ അവസാനിപ്പിച്ചിരുന്നു.