Oddly News Wild Nature

26 അടി നീളമുള്ള ഏറ്റവും വലിയ പാമ്പ് ; ആമസോണ്‍ മഴക്കാടുകളില്‍ ഗ്രീന്‍ അനക്കോണ്ടയെ കണ്ടെത്തി

അത്ര കാണാന്‍ കിട്ടാത്തതും കേട്ടുകേഴ്‌വി മാത്രം ഉണ്ടായിരുന്നതുമായ ഗ്രീന്‍ അനാക്കോണ്ടയെ ആമസോണില്‍ കണ്ടെത്തി. നാഷണല്‍ ജിയോഗ്രാഫിക്സ് ഡിസ്നിപ്ലസ് സീരീസായ ‘പോള്‍ ടു പോള്‍’ ചിത്രീകരിക്കുന്നതിനിടെയാണ് ഗ്രീന്‍ അനാക്കോണ്ട ശാസ്ത്രജ്ഞരുടെ കണ്ണില്‍പ്പെട്ടത്. ലോകമെമ്പാടുമുള്ള 14 ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയ 26 അടി (7 മീറ്റര്‍) നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്.

ലോകത്ത് ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പാമ്പാണ് ഇത്. പച്ച അനാക്കോണ്ടയുടെ ഒരു ഇനം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഇത്രയും നാള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ പര്യവേക്ഷണത്തിനിടെ വലിപ്പത്തില്‍ ഏകദേശം സമാനതകള്‍ തോന്നു്ന്നതും എന്നാല്‍ ജനിതകപരമായി വ്യത്യസ്തപ്പെട്ടതുമായ രണ്ട് ബോവ ഇനങ്ങളെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു.

”രണ്ട് അനക്കോണ്ട സ്പീഷിസുകള്‍ തമ്മിലുള്ള കാര്യമായ ജനിതക വ്യത്യാസങ്ങള്‍ കണ്ടെത്തിയതില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും ഞെട്ടിപ്പോയി. ഉരഗം ഇത്രയും വലിയ കശേരുക്കളായതിനാല്‍, ഈ വ്യത്യാസം ഇതുവരെ റഡാറിന് കീഴില്‍ വഴുതിവീണത് ശ്രദ്ധേയമാണ്.” ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റിലെ ടോക്സിക്കോളജി പ്രൊഫസര്‍ ബ്രയാന്‍ ജി ഫ്രൈ പറഞ്ഞു.

അനക്കോണ്ടകളെ പവിത്രമായി കരുതുന്ന ഇക്വഡോറിലെ തദ്ദേശീയ ഗോത്രവര്‍ഗക്കാരായ വോരാനി സമൂഹത്തിന്റെ ക്ഷണപ്രകാരമാണ് ടീം ഇവിടേക്ക് എത്തിയതും ആമസോണിലെ ഒറിനോകോ തടത്തില്‍ കണ്ടെത്തല്‍ നടത്തിയതും. കൊടും കാട്ടിലൂടെ പത്തു ദിവസത്തെ ട്രക്കിംഗിന് ശേഷമാണ് ഭീമാകാരമായ പാമ്പുകള്‍ ഉള്ള സ്ഥലത്തേക്ക്് സംഘത്തിന് എത്താനായത്.

26 അടി നീളമുള്ള അനക്കോണ്ടയുടെ ദൃശ്യങ്ങള്‍ ടീമിന്റെ ഭാഗമായിരുന്ന പ്രൊഫസര്‍ ഫ്രീക് വോങ്ക് റെക്കോര്‍ഡ് ചെയ്തു. ”ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അനക്കോണ്ടയെ വീഡിയോയില്‍ കാണാം. ഒരു കാറിന്റെ ടയര്‍ പോലെ കട്ടിയുള്ളതും, എട്ട് മീറ്റര്‍ നീളവും, 200 കിലോയില്‍ കൂടുതല്‍ ഭാരവും. എന്റെ തലയോളം വലിപ്പമുള്ള തലയും. ആകെ ഒരു ‘രാക്ഷസന്‍”’ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.