Featured Movie News

വിനീത് ശ്രീനിവാസനു ചുറ്റും ഒരു സംഘം സുന്ദരിമാര്‍; ‘ഒരു ജാതി ജാതകം’ പോസ്റ്റർ

വിനീത് ശ്രീനിവാസനു ചുറ്റും ഒരു സംഘം സുന്ദരിമാര്‍; ‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർസ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസൻ. ,വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ . കൗതുകം ജനിപ്പിക്കുന്ന ഒരു പോസ്റ്റർ ‘. നിഖിലാവിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായികയാദു,, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി ,ഹരിത (രോമാഞ്ചം ഫെയിം) ചിപ്പി ദേവസ്സി, രജിതാ മധു., ഹരിത എന്നിവരാണ് ഈ സുന്ദരിമാര്‍..

എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വൈറലായിരിക്കുന്നത്. ഒരു വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ, പ്രത്യേകിച്ചും എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു പോസ്റ്ററാണിത്.വിനീത് ശ്രീനിവാസൻ ഇതിൽ അവതരിപ്പിക്കുന്ന കഥാപാത്രമെന്താണ്? ഒരു പറ്റം സുന്ദരിമാർക്കൊപ്പമെത്തുന്നതെങ്ങനെ? എം.മോഹനൻ, ഈ ചിത്രത്തിലൂടെ ഇതിനുത്തരം നൽകും. ബാബു ആൻ്റണി,മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.തിരക്കഥ – രാകേഷ് മണ്ടോടി. ഗാനങ്ങൾ മനു മഞ്ജിത്ത്. സംഗീതം – ഗുണസുബ്രഹ്മണ്യം. ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ. എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ. മേക്കപ്പ് – ഷാജി പുൽപ്പള്ളി. കോസ്റ്റ്യും ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്’ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ ഏബ്രഹാം. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.