വന്‍ പ്രതീക്ഷയുമായി എത്തിയ ഹോളിവുഡിലെ യുവനായിക ഡക്കോട്ട ജോണ്‍സന്റെ ഏറ്റവും പുതിയ ചിത്രമായ മാഡം വെബ് തീയറ്ററുകളില്‍ ചലനമുണ്ടാക്കാനാകാതെ വിയര്‍ക്കുന്നു. മ്യൂസിക്കല്‍ ബയോപിക് ബോബ് മാര്‍ലി: വണ്‍ ലവ് എന്ന സിനിമയ്ക്കൊപ്പം മാഡം വെബ് റിലീസ് ചെയ്ത സിനിമ സമ്മിശ്ര അവലോകനങ്ങള്‍ നേടുന്നുണ്ടെങ്കിലും ബോക്‌സോഫീസില്‍ പരാജയം നേരിടുകയാണ്.
ഡക്കോട്ട ജോണ്‍സണെ നായകനാക്കി സൂപ്പര്‍ഹീറോ സസ്‌പെന്‍സ് ത്രില്ലറായ മാഡം വെബ് വെറൈറ്റി റിപ്പോര്‍ട്ട് അനുസരിച്ച്, പരമ്പരാഗത വാരാന്ത്യത്തില്‍ 17.6 മില്യണ്‍ ഡോളറും വാലന്റൈന്‍സ് ഡേ മുതല്‍ ആറ് ദിവസങ്ങളില്‍ 25.8 മില്യണ്‍ ഡോളറുമായി ചിത്രം രണ്ടാം സ്ഥാനത്താണ്. 61 വിപണികളിലായി 25.7 മില്യണ്‍ ഡോളറുമായി ചിത്രം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ കൂട്ടത്തില്‍ വന്ന ‘ബോബ് മാര്‍ലി: വണ്‍ ബോക്സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ചു, സാധാരണ വാരാന്ത്യത്തില്‍ 27.7 മില്യണും ആറ് ദിവസത്തെ വിപുലീകൃത കാലയളവില്‍ 51 ദശലക്ഷം ഡോളറും സിനിമ നേടിയിരിക്കുകയാണ്.
നേരത്തെ, മാഡം വെബിന്റെ ഭാഗമാകാന്‍ സമ്മതിച്ചപ്പോള്‍, തിരക്കഥ തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ഡക്കോട്ട ജോണ്‍സണ്‍ ദി റാപ്പിനോട് പറഞ്ഞു. സിനിമയിലേക്കുള്ള അവസാന ഡ്രാഫ്റ്റിന് യഥാര്‍ത്ഥ തിരക്കഥയുമായി യാതൊരു സാമ്യവുമില്ലെന്ന് നടി വെളിപ്പെടുത്തി. കസാന്ദ്ര വെബ്ബിന്റെ ക്ലെയര്‍വോയന്‍സ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ത്. മറ്റൊരു ഹോളിവുഡ് യുവതാരം സിഡ്‌നി സ്വീനിയും സിനിമയില്‍ ഉണ്ടായിരുന്നു.