ലോകത്തെമ്പാടും വന്‍ ആരാധകവൃന്ദമുള്ള വിനോദ റെസ്ലിങ് ഡബ്ല്യു ഡബ്ല്യു ഇയിൽ നിന്ന് വിരമിച്ച മിന്നല്‍ താരം പത്ത് വർഷത്തിനുശേഷം തിരികെയെത്തിയത് സ്ത്രീയായി. റെസ്ലിങ് റിംഗില്‍ തീപാറിച്ച താരത്തിന്റെ വർഷങ്ങൾക്കുശേഷമുള്ള മാറ്റം കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. ടെയ്ലർ റെക്സ് എന്ന മുന്‍ റെസ്ലിങ് താരമാണ് ഇപ്പോള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി സ്ത്രീയായി തിരിച്ചുവന്നരിക്കുന്നത്. മടങ്ങിവരവില്‍ ഗബ്ബി ടെഫ്റ്റ് എന്ന പേരാണ് താരം സ്വീകരിച്ചിരിക്കുന്നത്.
റെസ്ലിങ് വേദിയിൽ ഈയിടെ അതിഥിയായെത്തിയ ഗബ്ബി ടെഫ്റ്റ് വീണ്ടും വിനോദ ഗുസ്തിയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹത്തെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും ഗബ്ബി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ‘അമ്മ വരികയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഗബ്ബി വിഡിയോ ആരാധകർക്കായി പോസ്റ്റ് ചെയ്തത്.
2008-12 കാലഘട്ടത്തിൽ ഡബ്ല്യു ഡബ്ല്യു.ഇയിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു ടെയ്ലർ റെക്സ്. കായികരംഗത്തുനിന്നും വിരമിച്ച ശേഷം റെക്സിനെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഇക്കാലത്താണ് റെക്സ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായതും ഗബ്ബി ടെഫ്റ്റ് എന്ന പേരു സ്വീകരിച്ച് സ്ത്രീയായി തിരികെ എത്തിയതും. വലിയ രീതിലുള്ള ശാരീരിക മാറ്റങ്ങൾക്കാണ് താരം വിധേയയായത്.
ശസ്ത്രക്രിയക്ക് മുൻപും പിന്നീട് പൂർണമ സ്ത്രീയായി മാറിയതിന് ശേഷവുമുളള ചിത്രം ഗബ്ബി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിന്നു. സ്ത്രീയായി മാറുന്നതിനായി ഏകദേശം 45 കിലോ ഭാരമാണ് ഗബ്ബി കുറച്ചത്. വീണ്ടും മൽസരവേദിയിലേക്ക് തിരികെയെത്താൻ കാത്തിരിക്കുകയാണ് താനെന്നും അതിനുളള അനുമതി ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗബ്ബി ടെഫ്റ്റ് പറഞ്ഞു.