ജീവിതത്തിലും ജീവിതശൈലിയിലും നിങ്ങള്‍ എടുക്കുന്ന ചെറുതോ വലുതോ ആയ ഓരോ തീരുമാനങ്ങളും നിങ്ങളിലെ സമ്മര്‍ദ്ദത്തെ (സ്ട്രെസ്) എന്നായി ബാധിക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുകയും അതിനെ മാനേജ് ചെയ്യാന്‍ പഠിക്കുകയും ചെയ്താല്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുവാനും കഴിയും.
നടത്തം
സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്ത് കുറച്ച് നേരം നടക്കുന്നത് വളരെ നല്ലതാണ്. വേഗത കുറച്ച് നടക്കുമ്പോള്‍, നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന പേശികള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു. ഇതിലൂടെ അടിവയറ്റിലെ ചെറിയ പേശികളെ ശക്തിപ്പെടുത്തുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീര വേദന ലഘൂകരിക്കാനും സഹായിക്കും.
ധ്യാനം
ഇടയ്ക്കിടെ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, ബീച്ചിലോ, ഇടനാഴിയിലോ അല്ലെങ്കില്‍ നിങ്ങളുടെ സ്വീകരണമുറിക്ക് ചുറ്റുമുള്ള ഇടങ്ങളിലോ ധ്യാനം പരീക്ഷിക്കുക.
ഒരു കപ്പ് ചായ
ചായ കുടിക്കുന്നത് നിങ്ങളെ ശാന്തമാക്കാന്‍ മാത്രമല്ല. ഉന്മേഷവും ജനിപ്പിക്കാനും സഹായകമാണ് . ഒരു കപ്പ് ചായയോ മറ്റേതെങ്കിലും ചൂടുള്ള പാനീയമോ കുടിക്കുന്നത് മനസിനെ കൂടുതല്‍ ശാന്തമാക്കുന്നു .
ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍
ശാന്തമായ ശ്വസന വ്യായാമങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഒന്ന് ശ്വസിക്കുക, ശ്വാസം വിടുക, തുടര്‍ന്ന് ശ്വാസം വലിച്ച് ഇരട്ടി നേരമെടുത്ത് സാവധാനം ശ്വാസം പുറത്തേയ്ക്കു വിടുക.
ഭക്ഷണം തിരഞ്ഞെടുക്കല്‍
ആളുകള്‍ അവര്‍ എന്താണ് കഴിക്കുന്നതെന്നും അത് എങ്ങനെ കഴിക്കുന്നുവെന്നതും പ്രധാനമാണ്. ശരീരത്തിന് ദോഷം ചെയ്യാത്ത മനസിനിഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനും സമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്.
യഥാര്‍ത്ഥ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക
ഭക്ഷണത്തിനും പാര്‍പ്പിടത്തിനും ശേഷം മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം മറ്റുള്ളവരുമായി നല്ല രീതിയില്‍ ബന്ധപ്പെടുക എന്നതാണ്.
നല്ല സൗഹൃദങ്ങള്‍ പരിപാലിക്കുകയും സ്വയം അനുകമ്പയും സ്‌നേഹവും വളര്‍ത്തിയെടുക്കുകയും വേണം.
പ്രകൃതിയുമായി ബന്ധപ്പെടുക
പ്രകൃതിയുമായി ഇടപഴകുന്നത് മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള സാങ്കേതികവിദ്യയില്‍ അമിതമായി സമയം ചെലവഴിക്കുന്നത് തടയുകയും ഇന്ദ്രിയങ്ങളെ കൂടുതല്‍ പരിപാലിക്കുന്നതിനും സഹായകരമാണ്. നിങ്ങള്‍ പ്രകൃതിയില്‍, ഭൂമിയിലൂടെ നടക്കുമ്പോള്‍ പാദങ്ങള്‍ക്ക് താഴെയുള്ള ഇലകളുടെ ഞെരുക്കം, ചെടികളുടെ ഗന്ധം, പക്ഷികളുടെ ശബ്ദം എന്നിവ അനുഭവിച്ചറിയുന്നത് നിങ്ങളുടെ നാഡീവ്യവസ്ഥയ്ക്ക് വിശ്രമിക്കാനുള്ള സിഗ്‌നലുകള്‍ നല്‍കും . അതിനാല്‍ പ്രകൃതിയുടെ ശുദ്ധവായു ആസ്വദിച്ചുകൊണ്ടുള്ള യാത്രകള്‍ക്ക് മുന്‍ഗണന നല്‍കുക.
സ്‌ട്രെച്ചിംഗ്
ഇത് ഏറ്റവും എളുപ്പമുള്ള ജോലികളിലൊന്നായി തോന്നുമെങ്കിലും, അത് യഥാര്‍ത്ഥത്തില്‍ ഒരു വലിയ സ്വാധീനം നമ്മില്‍ സൃഷ്ടിക്കുന്നു . ശരീരത്തെ മൃദുലമായ സ്‌ട്രെച്ചുകളിലൂടെ ചലിപ്പിക്കുന്നതിന് കൂടുതല്‍ ശ്രദ്ധാപൂര്‍വ്വമായ സമീപനം സ്വീകരിക്കുക. പേശികളെ വളച്ച് ചലിപ്പിക്കുന്നതിനുപകരം, ശ്വാസം ഉള്ളിലേക്ക് എടുക്കാനും ശ്വാസകോശ വികാസം സൃഷ്ടിക്കാനും ശ്രമിക്കുക.