Lifestyle

ഭർത്താക്കന്മാരേ, ഭാര്യമാരെ സന്തോഷിപ്പിക്കാനുള്ള ഈ 8 എളുപ്പ വഴികൾ അറിഞ്ഞുവയ്ക്കൂ….

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദമ്പത്യ ബന്ധം വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. . സന്തോഷവതിയായ ഭാര്യ ഉള്ള കുടുംബമാണ് സമാധാനപരമായ ഒരു കുടുംബാന്തരീക്ഷം പ്രദാനം ചെയ്യുന്നതെന്നറിയുക.

ഭർത്താവ് ഭാര്യയുമായി സമയം ചെലവഴിക്കുകയും സംസാരിക്കുകയും അവള്‍ക്ക് എന്തെങ്കിലും വിഷമമോ രോഗമോ ഉള്ള സമയങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും പരിചരിക്കുകയും ചെയ്യുക. ശാരീരിക ബന്ധത്തിൽ ഉൾപ്പെടെ അവളുടെ വികാരങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിക്കുക. ഇടയ്ക്ക് ചെറിയ ചെറിയ സമ്മാനങ്ങള്‍ നൽകി ഭാര്യയെ സന്തോഷിപ്പിക്കുക. ഈ ആരോഗ്യമുള്ള അന്തരീക്ഷം നിങ്ങളുടെ കുട്ടികളുടെ നല്ല വളര്‍ച്ചക്കും സഹായകമാവുന്നു. ഭർത്താക്കന്മാർക്ക് ഭാര്യയെ സന്തോഷിപ്പിക്കാനുള്ള ചില എളുപ്പ വഴികള്‍ ഇവയാണ്.

  1. നിങ്ങൾ ചെയ്യുന്ന കാര്യം വലുത് ആയാലും ചെറുത് ആയാലും തീരുമാനങ്ങളിൽ ഭാര്യയുടെ അഭിപ്രായം കൂടി ചോദിക്കുക. ഇത് നിങ്ങളുടെ ഭാര്യയെ ഏറെ സന്തോഷിപ്പിക്കുകയും നിങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ കെട്ടുറപ്പ് കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യും.
  2. നിങ്ങള്‍ ഒരുപാട് നേരം മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ ഭാര്യയോട് ഒപ്പമുള്ള സമയങ്ങളിൽ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കുക. അവരോട് സംസാരിക്കുകയും അവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ സുന്ദരമായ മുഹൂർത്തങ്ങളാവാം അവ. അതുകൊണ്ട് പരമാവധി നല്ല നിമിഷങ്ങള്‍ ഭാര്യക്ക് ഒപ്പം സന്തോഷകരമാക്കുക.
  3. ജോലി കഴിഞ്ഞ് നിങ്ങൾ വീട്ടിലേക്ക് മടങ്ങി എത്തുന്നത് ഒരുപാട് ജോലികൾക്ക് ശേഷം ആവാം. എങ്കിലും തിരികെ വീട്ടില്‍ എത്തുമ്പോള്‍ നിങ്ങളുടെ ഭാര്യയെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുക, ചുംബിക്കുക. ഇത് പകൽ സമയങ്ങളിൽ നിങ്ങൾക്ക് അവളെ മിസ് ചെയ്തു എന്ന തോന്നൽ അവൾക്ക് ഉണ്ടാകുകയും അവൾ കൂടുതൽ സന്തോഷവതിയാകയും ചെയ്യുന്നു.
  4. വീട്ടുജോലികൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും ചുമതലകള്‍ പരസ്പരം പങ്ക് വെക്കുന്നതാണ് യഥാര്‍ഥ ദാമ്പത്യബന്ധം. ഭാര്യയുടെ ജോലി തിരക്കുകളില്‍ നിങ്ങൾ അവർക്ക് സഹായം ചെയ്തുകൊടുക്കുന്നത് അവരെ സംബന്ധിച്ച് വളരെ വലിയ സന്തോഷമാണ്.
  5. നിങ്ങളുടെ ഭാര്യ എന്ത് ചെയ്താലും അത് അവരുടെ കടമയാണ് അല്ലെങ്കിൽ അവരുടെ ജോലിയുടെ ഭാഗമാണ് എന്ന് കരുതുന്നവരാണ് കൂടുതല്‍ പുരുഷന്മാരും. എന്നാല്‍ നിങ്ങളുടെ ഭാര്യമാർ ‍ ചെയ്യുന്ന ജോലികളില്‍ അത് നിസാരമാണ് എങ്കിലും അവര്‍ക്ക് ഒരു അഭിനന്ദനം നല്‍കിയാല്‍ അത് ഭാര്യക്ക് വലിയൊരു സന്തോഷം നൽകും.
  6. ചെറുതും വലുതുമായ തെറ്റുകള്‍ എല്ലാവർക്കും എപ്പോൾ വേണം എങ്കിലും സംഭവിക്കും. അത് മനസിലാക്കുകയും ചെറിയ കാര്യങ്ങളില്‍ അവര്‍ ചെയ്യുന്ന ചെറിയ തെറ്റുകളിൽ‍ അവരോട് ക്ഷമിക്കുകയും ചെയ്യുക.
  7. നിങ്ങളുടെ ഭാര്യയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയുകയും അവരുടെ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കുകയും ചെയ്യുക.
  8. നിങ്ങളുടെ ഭാര്യയുടെ കൂടെ നിങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും ഭാര്യയുടെ കൈ പിടിച്ച് നടക്കുകയും മറ്റുള്ളവരുടെ മുമ്പിൽ എപ്പോഴും നിങ്ങളുടെ ഭാര്യക്ക് നിങ്ങൾ കൂടുതല്‍ പരിഗണന കൊടുക്കുകയും ചെയ്താൽ അത് അവരെ സന്തോഷിപ്പിക്കും.