Crime

വസ്ത്രമൂരി മർദിച്ചു, ഷോക്ക് അടിപ്പിച്ചു: സ്കൂൾബാഗ് മറന്ന 7വയസുകാരനോട്‌ അധ്യാപകന്റെ കൊടുംക്രൂരത

അലിഗഡ്: സ്കൂൾ ബാഗ് വീട്ടിൽ മറന്നുവെച്ച ഏഴ് വയസുകാരനോട്‌ അധ്യാപകന്റെ കൊടും ക്രൂരത. യുപിയിലെ അലിഗഢിലാണ് ദാരുണമായ സംഭവം. ബാഗ് മറന്നത് ചോദ്യം ചെയ്ത അധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ വസ്ത്രമൂരി മർദിക്കുകയും പിന്നാലെ വൈദ്യതാഘാതം ഏൽപ്പിക്കുകയും ആയിരുന്നു.

കരഞ്ഞുതളർന്ന കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറഞ്ഞത്തോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. ‘മകൻ ഒരു പ്രൈവറ്റ് സ്കൂളിൽ യുകെജിലാണ് പഠിക്കുന്നത്. അവൻ ബാഗ് വീട്ടിൽ മറന്നുവെച്ചിരിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് അവന്റെ അധ്യാപകൻ അവനെ ഇത്രയധികം ക്രൂരതയ്ക്ക് വിധേയനാക്കിത്’- കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി .

ഞെട്ടിക്കുന്ന സംഭവം അധ്യാപകനെതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കി. വീട്ടുകാർ അടക്കം സ്‌കൂൾ പരിസരത്തെത്തി കടുത്ത പ്രതിഷേധം നടത്തി.

സംഭവം വിവാദമായതോടെ സ്‌കൂൾ പ്രിൻസിപ്പൽ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റെന്ന പരാതി വ്യാജമാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകാൻ അധികൃതർ തയ്യാറാണെന്നും പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *