Healthy Food

ശൈത്യകാല ഭക്ഷണത്തില്‍ കൂണ്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ടതിന്റെ 7 കാരണങ്ങള്‍

മഞ്ഞുകാലം ആരംഭിക്കുന്നതോടെ ജലദോഷവും ചുമയും പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സാധാരണമാകാറുണ്ട് . ഈ അണുബാധകളെ ചെറുക്കുന്നതിന്, നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തില്‍ കൂണ്‍ ചേര്‍ക്കുന്നത് രുചികരവും പോഷകപ്രദവുമായ ഒരു തിരഞ്ഞെടുപ്പാണ്.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ അവശ്യ വിറ്റാമിനുകളും ധാതുക്കളും നല്‍കുന്നത് വരെ, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏഴ് ഗുണങ്ങള്‍ കൂണ്‍ നല്‍കുന്നു .

ക്യാന്‍സര്‍ പ്രതിരോധം മുതല്‍ വീക്കം കുറയ്ക്കാന്‍ വരെ സഹായിക്കുന്ന ഒരു സൂപ്പര്‍ഫുഡാണ് കൂണ്‍. അവയുടെ ഗുണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

  1. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ശൈത്യകാലത്ത് അസുഖങ്ങള്‍ വരുന്നത് വളരെ സാധാരണമായതിനാല്‍, നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയുടെ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നാലാഴ്ച ദിവസവും വേവിച്ച കൂണ്‍ കഴിക്കുന്ന ആളുകള്‍ക്ക് ഉയര്‍ന്ന പ്രതിരോധശേഷി നല്‍കുമെന്ന് വ്യക്തമാക്കുന്നു.

  1. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു

കലോറി, കൊഴുപ്പ്, കൊളസ്ട്രോള്‍ എന്നിവ കുറവായതിനാല്‍ കൂണ്‍ ഹൃദയാരോഗ്യം നല്‍കുന്നു . കൂണില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

  1. ഭാരം നിയന്ത്രിക്കുന്നതിന് അനുയോജ്യം

ശരീരഭാരം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് ഭക്ഷണത്തില്‍ കൂണ്‍ ചേര്‍ക്കുന്നത് നല്ലതാണ് . ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ അഭിപ്രായത്തില്‍, ഭക്ഷ്യയോഗ്യമായ കൂണുകളില്‍ കുറഞ്ഞ കലോറിയും കുറഞ്ഞ സാന്ദ്രതയുമാണ് അടങ്ങിയിട്ടുള്ളത് .
മാത്രമല്ല, കൂണിലെ ഉയര്‍ന്ന ഫൈബര്‍ വയറില്‍ പൂര്‍ണ്ണത അനുഭവപ്പെടുന്നതിനും സംതൃപ്തി നല്‍കുന്നതിനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

  1. വിറ്റാമിന്‍ ഡി വര്‍ദ്ധിപ്പിക്കുന്നു

ശൈത്യകാലത്ത് പരിമിതമായ സൂര്യപ്രകാശമായതിനാല്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറയാനുള്ള സാധ്യതയുണ്ട് . കൂണ്‍, അവയുടെ വളര്‍ച്ചയുടെ സമയത്ത് സൂര്യപ്രകാശത്തിന്റെ അള്‍ട്രാവയലറ്റ് (UV) പ്രകാശത്തിന് വിധേയമാകുമ്പോള്‍, സ്വാഭാവികമായും വിറ്റാമിന്‍ ഡി 2 ഉത്പാദിപ്പിക്കാന്‍ കഴിയും.

അതിനാല്‍, ശൈത്യകാല ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി അടങ്ങിയ കൂണ്‍ ഉള്‍പ്പെടുത്തുന്നത് ഈ അവശ്യ വിറ്റാമിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും

  1. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്

മള്‍ട്ടി ഡിസിപ്ലിനറി ഡിജിറ്റല്‍ പബ്ലിഷിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എംഡിപിഐ) പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഭക്ഷ്യയോഗ്യമായ കൂണ്‍ ആന്റിഓക്സിഡന്റ് പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും ഭക്ഷണ സപ്ലിമെന്റേഷന്‍ വഴി ഓക്‌സിഡേറ്റീവ് സ്‌ട്രെസ് അളവ് കുറയ്ക്കുകയും ചെയ്യും.

ഈ ആന്റിഓക്സിഡന്റുകള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കാനും സഹായിക്കുന്നു.

  1. നാരുകളുടെ മികച്ച ഉറവിടം

ഏതൊരു ആരോഗ്യകരമായ ഭക്ഷണത്തിന്റെയും ഒരു പ്രധാന ഘടകമാണ് നാരുകള്‍. കൂണ്‍ നാരുകളാല്‍ സമ്പന്നമാണ്. പതിവായി കൂണ്‍ കഴിക്കുന്നത് ദൈനംദിനം ഫൈബര്‍ ലഭിക്കാനും സഹായിക്കും.

  1. വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

കൂണിലെ ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഒപ്പം കൂണിലെ മറ്റ് സംയുക്തങ്ങള്‍ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *