Healthy Food

ഇതിന്റെ അഭാവം രോഗങ്ങള്‍ക്ക് കാരണം; വൈറ്റമിന്‍ ഡി വര്‍ധിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍

ശരീരത്തിന് അത്യന്തം വേണ്ടിയ ഒന്നാണ് വിറ്റാമിനുകള്‍. പോഷകങ്ങളും ജീവകങ്ങളും ധാതുക്കളും എല്ലാമടങ്ങിയ സമീകൃത ഭക്ഷണമാണ് ആരോഗ്യത്തിന് അത്യന്തം വേണ്ട ഒന്ന്. ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന വിറ്റാമിന്‍ ഡി. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തില്‍ നിന്നും എല്ലുകളില്‍ നിന്നും ഹോര്‍മോണ്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം, ഇത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍, മരുന്നുകള്‍, എന്നിവ വഴി വിറ്റാമിന്‍ ഡി ലഭിക്കും. വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസ്യ എന്ന എല്ല് രോഗത്തിനും കാരണമാകുന്നു. സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ഡി അഭാവമുണ്ടാകാനുള്ള സാധ്യത മാംസാഹാരികളെ അപേക്ഷിച്ച് കൂടുതലാണ്. കാരണം വൈറ്റമിന്‍ ഡി കൂടുതല്‍ അടങ്ങിയിട്ടുള്ളത് മീന്‍, ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ്, മുട്ട എന്നിവയിലാണ്. എന്നാല്‍ ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ധാന്യങ്ങളിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡി തോത് വര്‍ധിപ്പിക്കുന്ന ഭക്ഷണവിഭവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

* സോയ ഉല്‍പന്നങ്ങള്‍ – 80 മുതല്‍ 200 വരെ ഇന്റര്‍നാഷണല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി സോയ ഉല്‍പന്നങ്ങളില്‍ അടങ്ങിയിരിക്കുന്നു.* സമ്പുഷ്ടീകരിക്കപ്പെട്ട ഭക്ഷണം – വൈറ്റമിന്‍ ഡി യാല്‍ സമ്പുഷ്ടീകരിക്കപ്പെട്ട പാല്‍, റെഡി ടു ഈറ്റ് മീല്‍സ് എന്നിവ ലഭ്യമാണ്. സമ്പുഷ്ടീകരിക്കപ്പെട്ട ധാന്യങ്ങളും സഹായകമാണ്.* വെണ്ണ 100 ഗ്രാം വെണ്ണയില്‍ 60 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി ലഭിക്കുന്നതാണ്.

* ധാന്യങ്ങള്‍ – 50 മുതല്‍ 100 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള ധാന്യങ്ങളും വൈറ്റമിന്‍ ഡി അഭാവം പരിഹരിക്കാന്‍ തിരഞ്ഞെടുക്കാം.

* സലാമി – പന്നിയിറച്ചിയില്‍ നിന്നുണ്ടാക്കുന്ന സോസേജായ സലാമിയും വൈറ്റമിന്‍ ഡിയുടെ സമ്പന്ന സ്രോതസ്സാണ്.

* മുട്ട – ഒരു മുട്ടയില്‍ 41 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി ഉണ്ട്.

* റികോട്ട ചീസ് – 100 ഗ്രാം റിക്കോട്ട് ചീസില്‍ 10 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു.

* കൂണ്‍ – ഒരു കപ്പ് കൂണില്‍ 41 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു. സസ്യാഹാരികള്‍ക്ക് എളുപ്പം വൈറ്റമിന്‍ ഡി ലഭിക്കാന്‍ തിരഞ്ഞെടുക്കാവുന്ന വിഭവമാണിത്.

* പശുവിന്‍ പാല്‍ – ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ 115 മുതല്‍ 124 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു.

* ബീഫ് ലിവര്‍ – 100 ഗ്രാം ബീഫ് കരളില്‍ 48 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി എന്നതാണ് കണക്ക്.