Oddly News

6.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസറുകളെ ഛര്‍ദി കണ്ടെത്തി

കോപ്പന്‍ഹേഗന്‍: 6.6 കോടി വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ദിനോസറുകളെ ഛര്‍ദി കണ്ടെത്തി.കോപ്പന്‍ഹേഗനു സമീപം യുനെസ്‌കോ പട്ടികപ്പെടുത്തിയ ക്ലിഫ്‌സ്‌ ഓഫ്‌ സ്‌റ്റെവന്‍സില്‍ അമേച്വര്‍ ഫോസില്‍ വേട്ടക്കാരന്‍ പീറ്റര്‍ ബെന്നിക്കെയാണു ദിനോസറുടെ ഛര്‍ദി കണ്ടെത്തിയതെന്നു മ്യൂസിയം ഓഫ്‌ ഈസ്‌റ്റ്‌സിലാന്‍ഡ്‌ അറിയിച്ചു. പതിവ്‌ നടത്തത്തിനിടെയാണു ചോക്കു കഷണം പോലൊരു വസ്‌തു പീറ്ററിന്റെ കണ്ണില്‍പ്പെട്ടത്‌.

സൂക്ഷ്‌മനിരീക്ഷണത്തില്‍ അതില്‍ കടല്‍ ലില്ലിയുടെ സാന്നിധ്യം കണ്ടെത്തി. മ്യൂസിയത്തില്‍ നടത്തിയ പരിശോധനയിലാണു അത്‌ 6.6 കോടി വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ദിനോസറുകളുടെ ‘ഛര്‍ദി’യുടെ ഭാഗമാണെന്നു കണ്ടെത്തിയത്‌. വിദഗ്‌ദ്ധരുടെ അഭിപ്രായത്തില്‍, ഛര്‍ദി കുറഞ്ഞത്‌ രണ്ട്‌ വ്യത്യസ്‌ത ഇനം കടല്‍ ലില്ലികള്‍ ചേര്‍ന്നതാണ്‌. അവ ദഹിക്കാതെ ദിനോസറുകളുടെ ശരീരത്തിനു പുറത്തെത്തിയതാകും. ‘ശരിക്കും അസാധാരണമായ കണ്ടെത്തലാണെന്ന്‌’ .പാലിയന്റോളജിസ്‌റ്റ്‌ ജെസ്‌പര്‍ മിലാന്‍ പ്രതികരിച്ചു.