ബദായൂണിലെ ഖേദാ ജലാല്പൂർ ഗ്രാമത്തിൽ 52 വയസ്സുള്ള നീലം തന്റെ ഒമ്പത് മക്കളെയും ഭർത്താവ് ഓംപാലിനെയും ഉപേക്ഷിച്ച് 32 വയസ്സുള്ള പപ്പുവിനൊപ്പം ഒളിച്ചോടിയ സംഭവം അസാധാരണമായ ഒരു പ്രണയകഥയാണ് പുറത്തുകൊണ്ടുവരുന്നത്. ഒളിച്ചോടുന്നതിനിടെ നീലം തന്റെ 10 വയസ്സുള്ള മകൾ അഞ്ജലിയെയും കൂട്ടിക്കൊണ്ടുപോയി. ഈ സംഭവം ഗ്രാമവാസികളെയും രണ്ട് കുടുംബങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.
കഥ
ഓംപാലും നീലവും 32 വർഷംമുന്‍പ് വിവാഹിതരായവരാണ്. ഓംപാൽ ഡൽഹിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. ദമ്പതികൾക്ക് ഒമ്പത് മക്കളുണ്ട്. മൂത്ത മകൻ കൗശലിന് പ്രായം 30. രണ്ടാമത്തെ മകൻ നീരജ് (28) കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത . പ്രീതി (25), ഗൗരവ് (22), ശിവാനി (19) എന്നിവരടക്കമുള്ള മക്കള്‍. മറ്റ് മക്കൾക്ക് പ്രായപൂർത്തിയായിട്ടില്ല. മൂന്ന് പെൺമക്കളും ഒരു മകനും വിവാഹിതരും കുട്ടികളുള്ളവരുമാണ്. ഓംപാൽ നീലമിന്റെ പേരിൽ 15-18 ലക്ഷം രൂപ വിലവരുന്ന ഭൂമി വാങ്ങിയിരുന്നു. ഒളിച്ചോടിയപ്പോള്‍ ഏകദേശം 4 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ, 50,000 രൂപ പണം, ഭൂമിയുടെ രേഖകൾ എന്നിവയും നീലം കൊണ്ടുപോയി .2025 ജൂൺ 22-ന് ഗംഗയിൽ മുങ്ങിമരിക്കാൻ പോകുകയാണെന്ന് കുട്ടികളോട് പറഞ്ഞ് നീലം വീട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ഇളയ മകൾ ഉടൻ തന്നെ അച്ഛനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. ഓംപാൽ ഉടൻ തന്നെ ഡൽഹിയിൽ നിന്ന് തിരിച്ചെത്തി ഭാര്യയെ അന്വേഷിക്കാൻ തുടങ്ങി. യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിൽ കാസ്ഗഞ്ച് ജില്ലയിലെ ബെഹേഡിയ പോലീസ് സ്റ്റേഷന് കീഴിലുള്ള ക്യോംപൂരിൽ കാമുകൻ പപ്പുവിനൊപ്പം നീലം ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഓഗസ്റ്റ് 31 ന് പോലീസ് അവളെ കണ്ടെത്തുകയും ഓംപാലിന് കൈമാറുകയും ചെയ്തു. അന്ന് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് നീലം വാഗ്ദാനം നൽകിയിരുന്നു.
വീണ്ടും ഒളിച്ചോട്ടം; എഫ്ഐആർ
എന്നാല്‍, സെപ്റ്റംബർ 2-ന് നീലം വീണ്ടും പപ്പുവിനൊപ്പം ഇറങ്ങിപ്പോയി. ഇത്തവണ മകൾ അഞ്ജലിയെയും അവൾ കൂടെ കൊണ്ടുപോയിരുന്നു. ഓംപാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് പപ്പുവിനും സഹോദരൻ വീരേന്ദ്രയ്ക്കും എതിരെ ബിഎൻഎസ് സെക്ഷൻ 87 പ്രകാരം കേസെടുത്തു. സെപ്റ്റംബർ 10-ന് നീലം പോലീസ് സ്റ്റേഷനിൽ തിരിച്ചെത്തി. പോലീസ് അവളെ ബിഎൻഎസ്എസ് സെക്ഷൻ 183 പ്രകാരം കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.




