Oddly News

ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോയുടെ ശവകുടീരം കണ്ടെത്തി; 5000 വര്‍ഷം പഴക്കമുള്ള വീഞ്ഞിന്റെ പാത്രവും

ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോയെന്ന് കരുതുന്ന ഒരു സ്ത്രീയുടെ ശവകുടീരത്തില്‍ നിന്ന് 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വീഞ്ഞിന്റെ സീല്‍ ചെയ്ത പാത്രങ്ങള്‍ കണ്ടെത്തി. അബിഡോസിലെ മെററ്റ്-നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ ഖനനം നടത്തുന്നതിനിടെയാണ് വൈന്‍ ജാറുകള്‍ കണ്ടെടുത്തത്.

വിയന്ന സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകയായ ക്രിസ്റ്റ്യാന കോഹ്ലറുടെ നേതൃത്വത്തിലുള്ള ഒരു ജര്‍മ്മന്‍-ഓസ്ട്രിയന്‍ സംഘമായിരുന്നു ഗവേഷകര്‍. ഏകദേശം 3,000 ബിസി. 18-ആം രാജവംശത്തിലെ ഹാറ്റ്‌ഷെപ്‌സുട്ട് രാജ്ഞിയുടെ മുന്‍ഗാമിയായിരുന്നു മെററ്റ്-നീത്ത്. ലിഖിതങ്ങളെ അടിസ്ഥാനമാക്കി, ട്രഷറി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ ഉത്തരവാദിത്തം അവള്‍ക്കാണെന്ന് ഗവേഷകര്‍ നിര്‍ണ്ണയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ നിഗൂഢതയായി തുടരുന്നുവെങ്കിലും, ഈജിപ്തിലെ അബിഡോസിലെ ആദ്യത്തെ രാജകീയ സെമിത്തേരിയില്‍ സ്വന്തമായി സ്മാരക ശവകുടീരം ഉണ്ടായിരുന്ന ഏക സ്ത്രീയായിരുന്നു മെററ്റ്-നീത്ത്. ചിലത് നന്നായി സംരക്ഷിക്കപ്പെടുകയും ഇപ്പോഴും അവയുടെ യഥാര്‍ത്ഥ അവസ്ഥയില്‍ മുദ്രയിടുകയും ചെയ്തിട്ടുണ്ട്. അതേസമയം പാത്രങ്ങളില്‍ വീഞ്ഞ് ഉണ്ടായിരുന്നില്ല. എന്നാല്‍ ധാരാളം ജൈവ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പര്യവേഷകര്‍ പറയുന്നു. ഇതെല്ലാം നിലവില്‍ ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെടുകയാണ് വീഞ്ഞിനുള്ള രണ്ടാമത്തെ നേരിട്ടുള്ള തെളിവാണിത്.

മെററ്റ്-നീത്തിന്റെ മരുഭൂമിയിലെ ശവകുടീര സമുച്ചയത്തില്‍ അവളുടെ സ്വന്തം ശ്മശാന അറ കൂടാതെ 41 കൊട്ടാരം ഉദ്യോഗസ്ഥരുടെയും സേവകരുടെയും ശവകുടീരങ്ങള്‍ ഉള്‍പ്പെടുന്നു ചുടാത്ത മണ്‍ ഇഷ്ടികകള്‍, കളിമണ്ണ്, മരം എന്നിവകൊണ്ടാണ് നിര്‍മ്മിച്ചത്. താരതമ്യേന നീണ്ട കാലയളവിനുള്ളില്‍ പല ഘട്ടങ്ങളിലായാണ് ശവകുടീരങ്ങള്‍ നിര്‍മ്മിച്ചതെന്ന് കരുതുന്നു. ഒന്നാം രാജവംശത്തിലെ രാജകീയ ശവസംസ്‌കാരങ്ങള്‍ക്കൊപ്പം നരബലികള്‍ നടന്നിരുന്നു എന്ന സിദ്ധാന്തവും ഗവേഷകര്‍ അനുമാനിക്കുന്നുണ്ട്.