Lifestyle

ആസ്തി 3300 കോടി, സ്വന്തമായി പ്രൈവറ്റ് ജെറ്റ്, സഞ്ചാരം BMWവില്‍; ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ

ഒരു മനുഷ്യായുസ്സില്‍ ഒരാള്‍ക്ക് എത്ര രൂപ നേടാനായി സാധിക്കും? അതിനെക്കാള്‍ അധികം സമ്പത്തുള്ള ഒരു നായയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. ഒന്നും രണ്ടുമല്ല എതാണ്ട് 3300 കോടിക്ക് മുകളിലാണ് ഈ ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ ആസ്തി. വളരെ രാജകീയമായ ജീവിതമാണ് ഈ ഗുന്തന്‍ ആറാമന്‍ നയിക്കുന്നത്. ആളൊരു ഇറ്റലിക്കാരനാണ്.

ഒരു ഇറ്റാലിയന്‍ പ്രഭുവിന്റെ പത്നിയായിരുന്ന കാര്‍ലോട്ട ലീബെന്‍സ്റ്റീന്‍ 1992 ല്‍ തന്റെ മകന്റെ മരണത്തെ തുടര്‍ന്ന് സ്വത്തിന് മറ്റ് അവകാശികളാരുമില്ലാത്തതിനാലാണ് 80 മില്ല്യന്‍ ഡോളറിന്റെ ആസ്തി വളര്‍ത്തുനായ ഗുന്തര്‍ മൂന്നാമന്റെ പേരില്‍ എഴുതിവച്ചത്. സ്വത്ത് നോക്കി നടത്തുന്നതിനുള്ള ഉത്തരവാദിത്വം പ്രഭു കുടുംബത്തിന്റെ സുഹൃത്തും സംരംഭകനുമായിരുന്ന മൗറീസിയോ മിയാനായിരുന്നു.അദ്ദേഹമാവട്ടെ ഗുന്തറിന്റെ പേരില്‍ ട്രസ്റ്റ് രൂപികരിക്കുകയും സ്വത്ത് 400 മില്യന്‍ ഡോളറായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

അങ്ങനെ ഗുന്തര്‍ മൂന്നാമന് ശേഷം ഗുന്തര്‍ ആറാമന്‍ എല്ലാ സ്വത്തിനും അവകാശിയായി. ആര്‍ക്കും ലഭ്യമല്ലാത്ത ആഡംബര ജീവിതമാണ് ഈ നായ അനുഭവിക്കുന്നത്. ഗുന്തേര്‍സ് മില്യണ്‍സ് എന്ന പേരില്‍ നെറ്റ്ഫ്ലിക്സ് ഒരു ഡോക്യുസീരീസും പുറത്തിറക്കിയിട്ടുണ്ട്.

ഗുന്തര്‍ ആറാമനെ പരിചരിക്കുന്നതിനായി 27 ജോലിക്കാരാണുള്ളത്. ഗുന്തന്റെ ഇഷ്ടവിഭവമാണ് ഗോല്‍ഡ് ഫ്ളേക്കില്‍ പൊതിഞ്ഞ സ്റ്റീക്കുകള്‍. ഇത് ഉണ്ടാക്കി നല്‍കുന്നതിനായി ഒരു പ്രൈവറ്റ് ഷെഫുമുണ്ട്. മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബംഗ്ലാവിന്റെ അടക്കം ഉടമയാണ് ഗുന്തന്‍. ഇതിന് പുറമേ പ്രൈവറ്റ് ജെറ്റും യാട്ടുമെല്ലാം സ്വന്തമായിയുണ്ട്.

ദ മഗ്നിഫിഷ്യന്റ് ഫൈവ് എന്ന പേരില്‍ ഒരു പോപ് മ്യൂസിക് ഗ്രൂപ്പും സ്പോര്‍ട്സ് ടീമുകളുമൊക്കെ ആസ്തി ഉപയോഗിച്ച് ഗുന്തര്‍ സ്വന്തമാക്കിയിട്ടുണ്ട്. കണ്‍വേര്‍ട്ടബിള്‍ ബി എം ഡബ്ലിയുവിലാണ് ഗുന്തന്‍രെ യാത്ര. എന്നാല്‍ ഗുന്തന്റെ ആസ്തിയെ സംബന്ധിച്ച് ചെറിയ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്.