Oddly News

‘ഗെറ്റ് റെഡി വിത്ത് മി’: വിവാഹ പാർട്ടിക്ക് തയ്യാറെടുക്കുന്ന മൂന്നുവയസുകാരി, മനം കവർന്നെന്ന് സോഷ്യൽ മീഡിയ

കുരുന്നുകളെ സംബന്ധിക്കുന്ന വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ച്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ഡൽഹിയിൽ നിന്നുള്ള ഒരു മൂന്നുവയസുകാരിയുടെ ഗെറ്റ് റെഡി വിത്ത്‌ മി (GRWM) വീഡിയോയാണ് നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്.

വൈറലാകുന്ന വീഡിയോയുടെ തുടക്കത്തിൽ താനൊരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞുകൊണ്ട് പിങ്ക് നിറത്തിലുള്ള തന്റെ പരമ്പരാഗത വസ്ത്രമായ ലെഹെങ്കയുമായി നിൽക്കുന്ന അക്ഷ്വി മാത്തൂർ എന്ന് പേരുള്ള ഒരു മൂന്നുവയസുകാരിയെയാണ് കാണുന്നത്. തുടർന്ന് മനോഹരമായ ലെഹെങ്ക ധരിച്ച് എത്തുന്ന അക്ഷ്വിയെ കണ്ട് നെറ്റിസൺസ് അമ്പരന്നെന്ന് പറയാം.

കുരുന്നു ധരിച്ച മനോഹരമായ ഡിസൈനുകൾ ചേർന്ന ബ്ലൗസും ലേഹെങ്കയും മാത്രമല്ല വർണ്ണാഭമായ വളകളും അതിനു ചേർന്ന ദുപ്പട്ടയും ചെരുപ്പും ഹെയർസ്റ്റൈലുമെല്ലാം കാണികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

ഏറ്റവും ഒടുവിലായി അക്ഷവിയുടെ സന്തോഷ നൃത്തത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. നിരവധിപേരാണ് കമന്റ്‌ സെക്ഷനിൽ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *